ന്യൂഡൽഹി: ഇന്ത്യയിലെ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിൾ. 2027-ഓടെ ഇന്ത്യയിൽ മൂന്ന് റീട്ടെയിൽ സ്റ്റോറുകൾ കൂടി തുറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആപ്പിൾ കമ്പനിയുടെ ചീഫ് കറസ്പോണ്ടന്റായ ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാനാണ് വിവരം പുറത്തുവിട്ടത്.
മുംബൈ, ഡൽഹി, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പുതിയ സ്റ്റോറുകൾ സ്ഥാപിക്കുക.മുംബൈയിലെ ബോറിവാലിയിൽ 2025 അവസാനത്തോടെ ആപ്പിൽ പുതിയ സ്റ്റോർ തുറക്കുമെന്നും വിവരമുണ്ട്. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽ ഉൾപ്പെടെ ആകെ 53 ഇടത്താണ് ആപ്പിൾ പുതിയ സ്റ്റോർ തുറക്കുന്നത്. മിയാമി, ലണ്ടൻ, ജെർമനി എന്നിവിടങ്ങളിൽ പുതിയ ഔട്ട്ലെറ്റുകളാകും തുറക്കുക.
ഏപ്രിൽ 18-നാണ് ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ സ്റ്റോർ തുറന്നത്. മുംബൈയിലെ ബികെസിയിലെ ജിയോ വേൾഡ് സെന്ററിലാണ് സ്റ്റോർ ആരംഭിച്ചത്. ഇന്ത്യയ്ക്ക് വളരെ മനോഹരമായ സംസ്കാരവും ഊർജ്ജവുമുണ്ട്. റീട്ടെയിൽ സ്റ്റോറിലൂടെ ലക്ഷ്യം വെയ്ക്കുന്നത് ഉപഭോക്താക്കളെ പിന്തുണയ്ക്കുക, പ്രദേശിക കമ്മ്യൂണിറ്റികളിൽ നിക്ഷേപം ഉയർത്തുക, മികച്ച ഭാവി കെട്ടിപ്പെടുക്കാൻ ഒന്നിച്ച് പ്രവർത്തിക്കുക എന്നിവയാണെന്ന് ഉദ്ഘാടനവേളയിൽ ആപ്പിൾ സിഇഒ ടിം കുപ്പ് പറഞ്ഞിരുന്നു.
Comments