ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

ഇയർഫോണുകളില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണ്. ഇന്ന് മൊബൈൽ ഫോൺ പോലെ തന്നെ ഒഴിച്ചു നിർത്താൻ സാധിക്കാത്ത ഒനായി തീർന്നു കഴിഞ്ഞു ഇയർഫോൺ. എന്നാൽ ഇയർ ഫോൺ ഉപയോഗം വർദ്ധിച്ചാൽ നിങ്ങളുടെ കേൾവിശക്തിയെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ.

ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോഴും ബഹളമുള്ള സ്ഥലങ്ങളിലും നിൽക്കുമ്പോഴും ദീർഘനേരം സമയം ചെലവഴിക്കുമ്പോൾ എല്ലാം സമയം കളയാൻ നാം ആശ്രയിക്കുന്നത് മൊബൈൽ ഫോണിനെയും ഇയർഫേണിനെയുമാണ്. എന്നാൽ ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നത് ചെവികൾക്ക് സാരമായ ദോഷമുണ്ടാക്കും. ഇപ്പോൾ പുതുതായി നാം ഉപയോഗിക്കുന്ന ഇയർ- ഇൻ ഇയർഫോണുകൾ ചെവിയിൽ നിന്നും താഴെ പതിക്കാതിരിക്കാൻ ചെവിക്കുള്ളിലേക്ക് ആഴത്തിൽ ഇറങ്ങിയാണ് ഇരിക്കുന്നത്. ഇത് ചെവികൾക്ക് വളരെ ഗുരുതരമായ തകരാറുണ്ടാക്കും.

ഇയർ കനാലിന് വായുസഞ്ചാരം അത്യാവശ്യമാണ്. ഇയർബഡുകൾ ദീർഘനേരം ഉപയോഗിക്കുമ്പോൾ ഇയർ കനാലിൽ വിയർപ്പ് അടിഞ്ഞുകൂടുകയും തുടർന്ന് അണുബാധയുണ്ടാകാനും കാരണമാകുന്നു. ഇതാണ് പ്രധാന പ്രശ്‌നം. മറ്റൊന്ന് നിരന്തരം ചെവി അടഞ്ഞ് ഇരിക്കുകയും അഴുക്ക് അടിയുകയും ചെയ്യും. ഇതു മൂലം കേൾവിശക്തി കുറയുകയും ചെയ്യുന്നു. പ്രധാന പ്രശ്‌നങ്ങൾ ഇതെല്ലാമാണ് എങ്കിലും സാമൂഹിക ജീവിതത്തിൽ നിന്നും വഴുതിമാറി ജീവിക്കുന്ന രീതിയിലേക്ക് ഇത്തരം ശീലങ്ങൾ എത്തിക്കുന്നു എന്നും ചില ഡോക്ടർമാർ പറയുന്നു.

ഇയർബഡുകൾ കൂടുതൽ സമയം ഉപയോഗിക്കുന്നുണ്ടോ? ഇതുമൂലം ചെവികൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ടോ? എങ്കിൽ പരിഹാരമിതാ..

– ഇയർബഡുകൾ ഉപയോഗിക്കുന്ന സമയം കുറയ്‌ക്കാൻ ശ്രമിക്കുന്നതാണ് പ്രധാന പ്രതിവിധി.
– ഇയർബഡുകൾ ഉയർന്ന വോളിയത്തിൽ ഉപയോഗിക്കാതെയിരിക്കുക. വോളിയം 60 ശതമാനമായി നിലനിർത്തുന്നതാണ് ചെവിയ്‌ക്ക് നല്ലത്.
– ആക്ടീവ് നോയിസ് ക്യാൻസലേഷൻ സജ്ജീകരണമുള്ള ഇയർബഡുകൾ ഉപയോഗിക്കുക. ഇത്തരം ഇയർബഡുകൾ നാം കേൾക്കുന്നവയുടെ ഒഴിച്ചുള്ള മറ്റ് ശബ്ദങ്ങൾ തടയും.
– ചെവികൾ പതിവായി വൃത്തിയാക്കുക. ഇത് വഴി ചെവിയിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, മെഴുക് വിയർപ്പ് എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.
– ഇയർബഡുകൾക്ക് പകരം ഓവർ-ഇയർ ഹെഡ്ഫോണുകൾ ഉപയോഗിക്കുക.
– വളരെ വലിയ വേദനയോ, കേൾവിക്കുറവോ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടുക.

Tags: Remedies
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies