പ്ലാറ്റ്‌ഫോമിൽ വേദനയാർന്ന മുഖവുമായി അശ്വിനി വൈഷ്ണവ്; ഇത്തരമൊരു റെയിൽവേ മന്ത്രിയെ മുൻപ് കണ്ടിട്ടില്ലെന്ന് വിവേക് അഗ്നിഹോത്രി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്ലാറ്റ്‌ഫോമിൽ വേദനയാർന്ന മുഖവുമായി അശ്വിനി വൈഷ്ണവ്; ഇത്തരമൊരു റെയിൽവേ മന്ത്രിയെ മുൻപ് കണ്ടിട്ടില്ലെന്ന് വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടം നടന്ന ദുരന്തഭൂമിയിൽ വ്യത്യസ്തമായ സമീപനത്തിലൂടെ ജനഹൃദയങ്ങൾ കവർന്നിരിക്കുകയാണ് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മോദി ടീമിൽ ടെക്‌നോളജിയിലും പ്രായോഗികതയിലും ബുദ്ധി വൈഭവത്തിലും മികവുള്ള മന്ത്രിയാണ് അശ്വിനി വൈഷ്ണവ്. ആത്മാർത്ഥതയ്‌ക്കൊപ്പം അറിവും കൂടി ചേരുമ്പോഴുള്ള കയ്യടിയാണ് ജനങ്ങൾ നരേന്ദ്രമോദി മന്ത്രിസഭയിലെ സൗമ്യമുഖനായ ഈ മന്ത്രിയ്‌ക്ക് നൽകുന്നത്. ‘വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്ന ഒരു റെയിൽവേ മന്ത്രിയെ ഇതിന് മുൻപ് കണ്ടിട്ടേയില്ലെന്നായിരുന്നു’ സംവിധായകൻ വിവേക് അഗ്നി ഹോത്രി ട്വീറ്റ് ചെയ്തത്.

https://twitter.com/vivekagnihotri/status/1665016173950300160?s=20

കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ അശ്വിനി വൈഷ്ണവ് 24 മണിക്കൂറിലധികം നേരം അപകടസ്ഥലത്ത് ആത്മാർത്ഥമായി ചെലവഴിച്ച രീതി ജനങ്ങളെയെല്ലാം സ്വാധീനിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി മാറി. മന്ത്രിയെന്ന പ്രതിച്ഛായ പോലും മറന്ന് ഹൃദയത്തിൽ കാരുണ്യമുള്ള ഒരു സാധാരണ മനുഷ്യനെപ്പോലയാണ് അദ്ദേഹം അപകടസ്ഥലം പരിശോധിക്കുന്നത്. മണ്ണിൽ കുത്തിയിരുന്നും പോലീസ് അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം ഏറെ ദൂരം നടന്നും അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അശ്വിനി വൈഷ്ണവിന്റെ ശ്രമങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി. നിരവധിപ്പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.

ഒഡീഷ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെയ്‌ക്കണമെന്ന് പ്രതിപക്ഷപാർട്ടികൾ മുറവിളി കൂട്ടി, എന്നാൽ അവരുടെ ആ ആവശ്യം അപ്പാടെ പാളിപ്പോയി. രാവെന്നോ പകലെന്നോ നോക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ കണ്ടിട്ട് അത്രയ്‌ക്ക് പിന്തുണയായിരുന്നു അശ്വിനി വൈഷ്ണവിന് സമൂഹമാദ്ധ്യമങ്ങളിൽ ലഭിച്ചത്.

അപകടസ്ഥലം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരണസംഖ്യ 500-ന് മുകളിൽ പോകുമെന്നാണ് തന്നോട് ചിലർ പറഞ്ഞതെന്ന പ്രസ്താവനയെ തൊട്ടടുത്ത് നിന്ന അശ്വിനി വൈഷ്ണവ് അപ്പോൾത്തന്നെ നിഷേധിച്ചു. മരണസംഖ്യ 238 വരെ ഉയർന്നേക്കുമെന്നാണ് തങ്ങളുടെ പഠനത്തിൽ നിന്നും മനസ്സിലാക്കുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്തായാലും മരണസംഖ്യ 288 എന്നതാണ് അവസാന കണക്ക്.

അതേസമയം ദുരന്തഭൂമിയായ ബാലസോർ ഒരുസമയത്ത് അദ്ദേഹത്തിന്റെ കർമ്മഭൂമിയായിരുന്നു. ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോർ ജില്ലയുടെയും കട്ടക് ജില്ലയിലും കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 10000-ലധികം പേർ മരണപ്പെട്ട 1999-ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റിൽ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോർ കളക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു.

അന്ന് അനേകായിരം പേരുടെ ജീവൻ രക്ഷിക്കാൻ കളക്ടറായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായിച്ചിരുന്നു. 2003-വരെ ഒഡീഷയിൽ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി. പിന്നീട് 2010-ൽ അദ്ദേഹം സിവിൽ സർവീസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് രാജ്യസഭാംഗമായി.

Tags: Ashwini VaishnawVivek Ranjan AgnihotriOdisha Train Accident
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

Latest News

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies