'ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം' ; പിഎസ് ശ്രീധരൻ പിള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം’ ; പിഎസ് ശ്രീധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യമെന്ന് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. ലോക രാജ്യങ്ങളിലെ വിവിധ ജനതയുമായി തട്ടിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ദൈവ വിശ്വാസത്തിന്റെ അളവ് കൂടുമ്പോൾ മറ്റ് രാജ്യങ്ങളിൽ നിരീശ്വരവാദികളുടെ എണ്ണം ഗണ്യമായി ഉയരുന്നു. വിവിധ രാജ്യങ്ങളിലെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങൾക്ക് ദൈവ വിശ്വാസം കുറഞ്ഞ് വരുന്നതായി കാണാം- അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ 23 ശതമാനം ആളുകൾ ദൈവ വിശ്വാസമില്ലാത്തവരാണ്. ബ്രിട്ടനിൽ 52 ശതമാനത്തിലധികവുമാണ്. ജപ്പാനിൽ 62 ഉം ചൈനയിൽ 78 ശതമാനവും ഭൗതികവാദികളാണ്. എന്നാൽ ഇന്ത്യയിൽ കേവലം കാൽ ശതമാനത്തിൽ താഴെയാണ് നിരീശ്വരവാദികളുടെ എണ്ണം. നമ്മുടെ സംസ്‌കാരത്തിന്റെ തെളിമയാണ് ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ധർമമാണ് ഇന്ത്യയുടെ മതവും വിശ്വാസവും. ഭാരതത്തിന്റെ സർവ്വ ധർമ സമഭാവന സിദ്ധാന്തത്തിന് 5000 വർഷത്തെ പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ എൻആർഐ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജാധികാരം ഏറ്റെടുക്കുമ്പോൾ ഏറ്റവും അവസാനമായി രാജാവ് എന്നെ ശിക്ഷിക്കാനാരുമില്ല, ഞാൻ സൈന്യത്തിന്റെയും സമ്പത്തിന്റെയും ഉടമയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴാണ് ധർമ ദണ്ഡ് നൽകപ്പെടുന്നത്. നീ ശിക്ഷയ്‌ക്ക് അധീതനല്ല എന്ന് രാജാവിനെ ഉത്ബോധിപ്പിക്കുന്ന ഇത്തരം ചടങ്ങുകൾ ഭാരതത്തിൽ മാത്രമേ ദർശിക്കാനാകൂ. ഇത്തരം ധർമ രീതി മറ്റെവിടെയുമില്ല. ധർമ ചക്രമാണ് ഭാരതീയ പതാകയിൽ ഉള്ളത്. ജി20 രാജ്യങ്ങളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇന്ത്യ പ്രഖ്യാപിച്ചത് മൂന്നു കാര്യങ്ങളാണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ധർമ വിചാരം വരട്ടെ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്- പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

പ്രവാസികളുടെ അദ്ധ്വാനം കൊണ്ട് അഭിവൃദ്ധിപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നും അതിൽ അമേരിക്കൻ മലയാളികളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അവതരിപ്പിക്കുന്ന ബജറ്റിനേക്കാൾ കൂടുതൽ പ്രവാസികളുടെ സംഭാവന ഉണ്ടെന്നാണ് ഒരു പഠനം പറയുന്നത്. അതിൽ വിദേശ പ്രവാസികളുടെ സംഭാവന കൂടുതലാണെന്നും അതൊരു ആത്മ സമർപ്പണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ഡോക്ടർമാരുടെ ആദ്യ അഞ്ചിൽ ഇന്ത്യക്കാരനുണ്ട്. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആറ് ശതമാനം ഇന്ത്യക്കാരുടെ നികുതിയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സാമൂഹിക ശ്രദ്ധയുള്ളവരാണ് മലയാളികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: P S Sreedharan Pillai
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies