എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എങ്കിൽപോലും, പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായവരുടെ കൂട്ടത്തിലാണുള്ളത്.
ആർഷോയുടെ പരീക്ഷാ ഫലം പുറത്ത് വന്നത് മാർച്ചിലായിരുന്നു. ആര്‍ഷോയുടെ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ‘പൂജ്യം’ മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിവാദത്തിലേക്ക് വഴിതെളിയിച്ചത്. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതിനെത്തുടർന്ന് വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികൾ സമരം ചെയ്തു.
Comments