അധിനിവേശമുണ്ടാകുമ്പോൾ ശിവാജിമാർ സൃഷ്ടിക്കപ്പെടും; ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു; ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശിവാജി: രഞ്ജിപണിക്കർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അധിനിവേശമുണ്ടാകുമ്പോൾ ശിവാജിമാർ സൃഷ്ടിക്കപ്പെടും; ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു; ഭാരതത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ശിവാജി: രഞ്ജിപണിക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 03:27 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നുവെന്ന് രഞ്ജിപണിക്കർ. അധിനിവേശങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ ശിവാജിമാർ സൃഷ്ടിക്കപ്പെടും. അധിനിവേശ കാലം ഭാരതത്തിന് സമ്മാനിച്ച സമ്മാനമാണ് ശിവാജി മഹാരാജ് . കുട്ടിക്കാലത്ത് താൻ ശാഖയിൽ പോകുമായിരുന്നുവെന്നും കമ്യൂണിസ്റ്റുകാരനായിരുന്ന തന്റെ അച്ഛൻ ഗീത പഠിക്കാൻ വിടുമായിരുന്നു എന്നും രഞ്ജിപണിക്കർ പറഞ്ഞു. കുരുക്ഷേത്ര- സംഘദർശന മാലിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭാരതത്തിലെ ഹിന്ദുത്വ ദേശീയതയുടെ ആദ്യ പ്രചാരകൻ ഛത്രപതി ശിവാജി മഹാരാജ് ആയിരുന്നു. ആധുനിക ഇന്ത്യയിൽ ഇങ്ങനെ ഒരു ചിന്ത അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ശിവാജിയെ സൃഷ്ടിച്ചത് അധിനിവേശമായിരുന്നു. അധിനിവേശങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളിൽ ശിവാജിമാർ സൃഷ്ടിക്കപ്പെടും. അധിനിവേശം ഉണ്ടായിരുന്നില്ല എങ്കിൽ ശിവാജി സൃഷ്ടിക്കപ്പെടുമായിരുന്നില്ല. ശിവാജി ഉണ്ടായില്ല എങ്കിൽ ഗോൾവാൾക്കർ അടക്കമുള്ള പിന്നീടുള്ള ഹിന്ദുത്വത്തിന്റെ പ്രചാരകന്മാർ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. അധിനിവേശം ഭാരതത്തിന് തന്ന ഏറ്റവും വലിയ സമ്മാനമാണ് ശിവാജി. അധിനിവേശത്തിന്റെ വരവ് ഭാരതത്തിൽ ശക്തമായ പ്രത്യശാസ്ത്രത്തിന് രൂപം നൽകി. ആ പ്രത്യശാസ്ത്രം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വളർന്നിട്ടുണ്ട്’.

‘കുട്ടിക്കാലത്ത് ഞാൻ ആർഎസ്എസ് ശാഖകളിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ വീടിനോട് ചേർന്നുള്ള പറമ്പിൽ ശാഖ നടന്നിരുന്നു. ആലപ്പുഴയിൽ നിന്നും കുട്ടനാട്ടിലേയ്‌ക്ക് താമസം മാറിയ കാലമാണ്. അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അമ്മയുടെ സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സുകുമാരപ്പിള്ള സാറിന്റെ കയ്യിലാണ് ഞാൻ ആദ്യമായി രാഖി കാണുന്നത്. അദ്ദേഹത്തെ കണ്ടാൽ സിംഹത്തെ പോലെ ആയിരുന്നു. അദ്ദേഹമായിരുന്നു ഞാൻ ആദ്യമായി കാണുന്ന ആർഎസ്എസുകാരൻ. എന്റെ അച്ഛൻ കമ്യൂണിസ്റ്റുകാരനായിരുന്നു. അമ്മ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ളയാളും. സുകുമാരപ്പിള്ള സർ ആയിരുന്നു വീടിന്റെ അടുത്ത് ശാഖ നടത്തിയിരുന്നത്. അതിനോട് ചേർന്ന് ചിന്മയ മിഷന്റെ ക്ലാസുകളും നടന്നിരുന്നു. ഈ ക്ലാസിന് പോകാൻ എന്നെ വീട്ടിൽ നിന്നും വിട്ടു. ഗീത പഠിക്കുന്നത് മോശം കാര്യമായി അച്ഛനിലെ കമ്യൂണിസ്റ്റുകാരൻ കരുതിയിരുന്നില്ല. ഗീത പഠിക്കാൻ പോകുമ്പോൾ ഞാൻ ശാഖയിലും പോകുമായിരുന്നു’- രഞ്ജിപണിക്കർ പറഞ്ഞു.

Tags: Chhatrapati Shivaji Maharajrenji panicker
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies