തിരുമല : ആദിപുരുഷിന്റെ ഗ്രാൻഡ് റിലീസിനായി തയ്യാറെടുക്കുകയാണ് നായകൻ പ്രഭാസും , അണിയറ പ്രവർത്തകരും . ഇന്ന് തിരുപ്പതിയിലാണ് നിർമ്മാതാക്കൾ പ്രീ-റിലീസ് ഇവന്റ് സംഘടിപ്പിച്ചിരിക്കുന്നത് . ഇതിന് മുന്നോടിയായി, ഇന്ന് പുലർച്ചെ പ്രഭാസ് വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം തേടി ദർശനം നടത്തി . പ്രഭാസിന്റെ ക്ഷേത്ര സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു . വെള്ള കുർത്തയും ധോത്തിയും ധരിച്ചെത്തിയ പ്രഭാസിനെ ധരിച്ചിരുന്നത്. ക്ഷേത്രത്തിൽ എത്തിയ പ്രഭാസിനെ വിക്രാന്ത് റെഡ്ഡി പൊന്നാടയണിയിച്ച് സ്വീകരിച്ചു .
പ്രീ റിലീസ് ഇവന്റിൽ ചിന്നജീയർ സ്വാമി മുഖ്യാതിഥിയായി പങ്കെടുക്കും. ശ്രീരാമനും രാവണനും തമ്മിലുള്ള ചില യുദ്ധ രംഗങ്ങൾ ഈ അവസരത്തിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആക്ഷൻ ട്രെയിലർ ലോഞ്ചിന് ശേഷം മാത്രമേ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കൂ .
പ്രഭാസ്, സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദിപുരുഷ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രഭാസിന്റെ ആരാധകർ തങ്ങളുടെ ആവേശം പങ്കിടുന്നുണ്ട്. ചിത്രത്തിൽ രാമനായി പ്രഭാസും സീതയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിംഗും അഭിനയിക്കുന്നു. ചിത്രത്തിൽ രാവണനായാണ് സെയ്ഫ് അലി ഖാൻ എത്തുന്നത്. ജൂൺ 16ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Comments