തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ, പിണറായി വിജയൻ; ട്രെയിനിന് തീയിടാൻ ഇനിയും ആളുകൾ വരുമെന്ന് കെ.ടി ജലീൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ, പിണറായി വിജയൻ; ട്രെയിനിന് തീയിടാൻ ഇനിയും ആളുകൾ വരുമെന്ന് കെ.ടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2023, 08:56 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കേരളത്തിൽ ട്രെയിനിന് തീയിടാൻ ഇനിയും ആളുകൾ വരുമെന്ന് കെ.ടി ജലീൽ എംഎൽഎ. കേരളത്തിൽ രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ നോക്കുന്നവരാണ് ഉത്തരേന്ത്യക്കാർ എന്ന വിദ്വേഷ പരാമർശവും എംഎൽഎ നടത്തി. ഇന്ത്യയിൽ വർഗീയ സംഘർഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത് കേരളം മാത്രമാണ്. തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ, അത് പിണറായി വിജയനാണെന്നും കെ.ടി ജലീൽ പറഞ്ഞു.

കേരളം ഇന്ത്യയുടെ മതേതര തുരുത്താണ്. ഇടതുപക്ഷം അതിന്റെ കാവൽക്കാരും. സംഘികൾ തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത് പിണറായി വിജയനാണ്. അദ്ദേഹം ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ വർഗീയ സംഘർഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത്. ആ സ്വസ്ഥത തകർക്കാൻ പല അടവുകളും പയറ്റി. ഒന്നും നടന്നില്ല. അതുകൊണ്ടാണ് ട്രെയിൻ കത്തിക്കൽ യജ്ഞവുമായി ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,

ട്രെയിൻ തീയ്യിടൽ യജ്ഞം!. ട്രെയിനിന് തീയിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്‌ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് മാനസിക രോഗികൾ ഇനിയും വരും. ജാഗ്രതൈ. എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട് വീണ്ടും ട്രെയിനിന് തീവെയ്‌ക്കാൻ നീക്കം നടന്നതായി വാർത്ത. ഒരാൾ പിടിയിൽ? പിടിക്കപ്പെട്ടയാൾക്ക് ഊരുണ്ട്, മഹാരാഷ്‌ട്ര. പക്ഷെ പേരില്ല? പേര് നമുക്ക് തൽക്കാലം “പേരക്ക” എന്നു ഇടാം. കേന്ദ്രസർക്കാരിനു കീഴിലെ അന്വേഷണ ഏജൻസികൾക്ക് കടന്ന് വരാനാകുമോ ഈ “മനോരോഗികൾ” ട്രെയിനിന് തീവെയ്‌ക്കാൻ കേരളത്തിലേക്ക് വരുന്നത്? കേരളം തന്നെ ഇതിനൊക്കെ തെരഞ്ഞെടുക്കാൻ ഒരു “പ്രത്യേക” മാനസിക രോഗം തന്നെ വേണ്ടിവരുമോ എന്തോ?
കേരളം ഇന്ത്യയുടെ മതേതര തുരുത്താണ്. ഇടതുപക്ഷം അതിന്റെ കാവൽക്കാരും. സംഘികൾ തലക്ക് വില പറഞ്ഞ ഒരേയൊരു മുഖ്യമന്ത്രിയേ ഇന്ത്യയിലുള്ളൂ. അത് പിണറായി വിജയനാണ്. അദ്ദേഹം ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ വർഗീയ സംഘർഷവും കലാപവുമില്ലാതെ ശാന്തമായി മുന്നോട്ടു പോകുന്നത്. ആ സ്വസ്ഥത തകർക്കാൻ പല അടവുകളും പയറ്റി. ഒന്നും നടന്നില്ല. ഇപ്പോഴിതാ “ട്രെയിൻ കത്തിക്കൽ യജ്ഞ”വുമായി “ചിലർ” ഇറങ്ങിത്തിരിച്ചിരിക്കുന്നു.

കോടതി വിധിയുടെ ചുളുവിൽ സെൻകുമാർ ഡി.ജി.പിയായ സംസ്ഥാനമാണ് കേരളം. അന്ന് അതിനായി നിയമസഭയിൽ ഘോരഘോരം വാദിച്ചത് സാക്ഷാൽ രമേശ് ചെന്നിത്തലയും ഡോ. എം.കെ മുനീറും. സർക്കാരിന്റെ ഇഷ്ടക്കാരെ നോക്കി പോലീസ് തലപ്പത്ത് വെക്കാൻ ഒരു സർക്കാരിനും കഴിയില്ല. സീനിയോറിറ്റി ഉൾപ്പടെ പലപല മാനദണ്ഡങ്ങളും അതിനുണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് സർക്കാരല്ല ഉത്തരവാദി. പറയുന്ന വ്യക്തികളാണ്. കേരളത്തിൽ ശരാശരി 14% വോട്ടുള്ളവരാണ് സംഘികൾ. ആ പ്രാതിനിധ്യം അവർക്കെല്ലാ മേഖലകളിലും കാണും. യു.ഡി.എഫ് കാലം അവർക്ക് ചാകരയാണ്. എൽ.ഡി.എഫ് വന്നാൽ കഷ്ടകാലവും. മാറാടും ചാലയും തലശ്ശേരിയും വർഗീയ കലാപത്തിൽ ആളിക്കത്തിയത് യു.ഡി.എഫ് കേരളം ഭരിക്കുമ്പോഴാണ്. അതാരും മറക്കേണ്ട. അസൂയയും കുശുമ്പും മൂത്തുള്ള തലമറന്ന എണ്ണ തേക്കൽ ആർക്കാണ് ഗുണം ചെയ്യുക എന്ന് ലീഗ് സുഹൃത്തുക്കൾ നെഞ്ചത്ത് കൈവെച്ച് ആലോചിച്ചാൽ നല്ലതാണ്. കോൺഗ്രസ് തള്ളുന്നത് കേട്ട് ലീഗ് തുള്ളാൻ നിന്നാൽ പൊട്ടക്കിണറ്റിൽ നിപതിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അവർക്ക് ത്രിവർണ്ണം വലിച്ചെറിഞ്ഞ് കാവിപുതയ്‌ക്കാൻ അധികസമയം വേണ്ടിവരില്ല. ഹരിതക്കാരുടെ സ്ഥിതി അതാണോ? പിണറായി വിരോധം മൂത്ത് “മാനസിക രോഗം” വരാതെ നോക്കിയാൽ ലീഗിന് നന്ന്.

Tags: kt jaleelPinarayi Vijayan
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies