ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്ന എസ്എഫ്ഐ മുൻ നേതാവിന്റെ വ്യാജ രേഖ; മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു, കേസ് അ​ഗളി പോലീസിന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്ന എസ്എഫ്ഐ മുൻ നേതാവിന്റെ വ്യാജ രേഖ; മഹാരാജാസ് കോളേജ് പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു, കേസ് അ​ഗളി പോലീസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 09:08 am IST
FacebookTwitterWhatsAppTelegram

എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജ രേഖയുണ്ടാക്കിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന്‍റെ മൊഴിയെടുത്ത് പോലീസ്. കോളേജിന്റെ ഭാ​ഗത്ത് നിന്നും വിദ്യയ്‌ക്ക് യാതൊരു വിധ സഹായവും നൽകിയിട്ടില്ലെന്ന് പോലീസിനോട് പ്രിൻസിപ്പാൾ പറഞ്ഞു. സംഭവം നടന്നത് അ​ഗളിയിലായതിനാൽ കേസ് അഗളി പോലീസിന് കൈമാറുമെന്ന് കൊച്ചി പോലീസ് അറിയിച്ചു. ഇത് കൂടാതെ, കാസർകോടും പാലക്കാടും വ്യാജ രേഖ ഉപയോഗിച്ച് ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ പരാതി നൽകണമോ എന്ന കാര്യത്തിൽ മഹാരാജസ് കോളേജ് ഇന്ന് തീരുമാനമെടുക്കും.

മഹാരാജാസ് കോളേജിലെ തന്നെ പൂർവ്വ വിദ്യാർത്ഥിനിയായ കെ. വിദ്യ രണ്ട് വർഷം മഹാരാജാസ് കോളേജിൽ ഗസ്റ്റ് ലെക്ച്ചറായി പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള രേഖയാണ് ചമച്ചത്. ഈ വ്യാജ രേഖയുമായി അട്ടപ്പാടി സർക്കാർ കോളേജിൽ ജോലിയ്‌ക്ക് ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ഹാജരാക്കിയ രേഖകളിൽ അട്ടപ്പടി കോളേജിന് സംശയം തോന്നിയതോടെ പിടിക്കപ്പെട്ടു. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെടുകയായിരുന്നു. സംഭവത്തിൽ മഹാരാജസ് കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി.

നേരത്തേയും വിദ്യ വ്യാജ രേഖ ഉപയോ​ഗിച്ച് ജോലി നേടിയിട്ടുണ്ട്. കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അദ്ധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു എന്നാണ് വിവരങ്ങൾ. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ അടുത്ത സുഹൃത്താണ് വിദ്യ. വ്യാജരേഖ നിർമ്മിക്കാൻ സാഹായിച്ചതിന് പിന്നിൽ ആർഷോയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മഹാരാജാസിൽ പഠിക്കുമ്പോഴും പിന്നീട് കാലടി സർവ്വകലാശാലയിൽ പഠിക്കുമ്പോഴും വിദ്യാ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയും വിവിധ ചുമതലകളും വഹിച്ചിട്ടുള്ള നേതാവുമാണ്. തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടത്തിനു പിന്നാലെ എസ്എഫ്ഐ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ് മഹാരാജാസ് സംഭവങ്ങൾ.

Tags: maharajas college
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies