ഇരുൾ വീണാൽ തെരുവിൽ പ്രത്യക്ഷപ്പെടുന്ന ഭയാനക രൂപം; വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന സ്ത്രീ; ജനങ്ങൾ ഭയക്കുന്ന സെർബിയൻ ഡാൻസിം​ഗ് ലേഡി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇരുൾ വീണാൽ തെരുവിൽ പ്രത്യക്ഷപ്പെടുന്ന ഭയാനക രൂപം; വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന സ്ത്രീ; ജനങ്ങൾ ഭയക്കുന്ന സെർബിയൻ ഡാൻസിം​ഗ് ലേഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2023, 04:14 pm IST
FacebookTwitterWhatsAppTelegram

അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സെർബിയൻ ഡാൻസിം​ഗ് ലേഡി. 2019-ൽ ടിക് ടോക്കിൽ ഒരു ഉപയോക്താവ് വീഡിയോ അപ്‌ലോഡ് ചെയ്തതോടെയാണ് സെർബിയൻ ഡാൻസിം​ഗ് ലേഡിയുടെ നി​ഗൂഡതകൾ ഇന്റർനെറ്റിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. സെർബിയൻ ഡാൻസി​ഗ് ലേഡി എന്നത് സത്യമാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. രാത്രികാലങ്ങളിൽ സെർബിയൻ തെരുവുകളിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും നൃത്തം ചെയ്യുകയുമാണ്. ചെറിയ വെളിച്ചത്തിൽ കാണുന്ന ആ ദൃശ്യം ആരെയും ഭയപ്പെടുത്തും. ആരാണ് എന്നറിയാൻ അടുത്തേക്ക് ചെന്നാൽ നി​ഗൂഢത നിറഞ്ഞ ആ സ്ത്രീ അവരെ ക്രൂരമായി ആക്രമിക്കും. ഇതാണ് സെർബിയൻ ഡാൻസിം​ഗ് ലേഡി.

നിക്കോ, സോളമൻ എന്നീ ടിക് ടോക്ക് ഉപയോക്താക്കളാണ് സെർബിയൻ വനിതയുമായി ബന്ധപ്പെട്ട കഥകൾ പങ്കുവെച്ചത്. തന്റെ അമ്മയോടൊപ്പം നടക്കുമ്പോഴാണ് വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന ഒരു രൂപത്തെ കണ്ടതെന്ന് നിക്കോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തനിക്കും അമ്മയ്‌ക്കും നേരെ അവർ ആക്രോശിച്ചുകൊണ്ട് ഓടിയടുത്തു. മരണത്തിന്റെ ദൂതൻ എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചത്. സെർബിയയിലെ രാജാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള പുരാതന ആചാരത്തിന് അമ്മയുടെ ജീവൻ ആവശ്യമാണെന്ന് ആ സ്ത്രീ ആക്രോശിച്ചുകൊണ്ട് പറഞ്ഞു. ആ രൂപത്തിന്റെ ചലനം, ഒരു മനുഷ്യന്റേത് പോലെ തോന്നുന്നില്ല, അവളുടെ ശരീരത്തിലെ എല്ലാ പേശികളും ചലിക്കുകയായിരുന്നു എന്നാണ് നിക്കോ തന്റെ ബ്ലോ​ഗിലൂടെ അവകാശപ്പെട്ടത്. ഇതോടെ, ഈ സ്ത്രീയെ തങ്ങളും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് പലരും രം​ഗത്തു വരികയായിരുന്നു.

പിന്നാലെ, സെർബിയൻ ഡാൻസിം​ഗ് ലേഡിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന വീഡിയോ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ഇതോടെ, സമാനമായ തരത്തിലുള്ള നിരവധി വീഡിയോകൾ ടിക് ടോക്കിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ, ഇതിൽ മിക്കവയും ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് പിടികിട്ടും. കഥയിൽ സത്യമുണ്ടോ ഇല്ലയോ എന്നുള്ള ചോദ്യം ബാക്കിയാണ്. പക്ഷെ, വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പലരും ഭയപ്പെട്ടു. രാത്രികളിൽ തെരുവുകളിൽ ഒറ്റയ്‌ക്ക് ഇറങ്ങാൻ മടിച്ചു. ഡാൻസിംഗ് ലേഡിയെപ്പറ്റി വിചിത്രമായ മറ്റ് ചില കഥകളും പ്രചരിക്കുന്നുണ്ട്. കാമുകനുമായുള്ള ബന്ധത്തെ കുടുംബം എതിർക്കുകയും തന്റെ ഇഷ്ടം സാധ്യമാവതെ സ്ത്രീ മരണപ്പെടുകയും ചെയ്തു. അതിനുശേഷം അവളുടെ ആത്മാവ് രാത്രിയിൽ നാട്ടിൻപുറങ്ങളിൽ കറങ്ങുകയും നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നുവെന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. എന്തായാലും സെർബിയൻ ഡാൻസിം​ഗ് ലേഡി എന്നത് വ്യാജ കഥയാണെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.

 

 

Tags:
ShareTweetSendShare

More News from this section

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies