മലേഷ്യയിലെ മുരുക ഭഗവാന്റെ ഗുഹാക്ഷേത്രത്തിൽ സന്ദർശനം നടത്തി മലയാളികളുടെ പ്രിയതാരം സാനിയാ ഇയ്യപ്പൻ. നിരവിധി ആരാധകരുള്ള യുവനടിയാണ് സാനിയ. അഭിനയം പോലെ തന്നെ താരത്തിന് ഏറെ പ്രിയമുള്ള ഒന്നാണ് യാത്രകൾ. തന്റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കാറുള്ളത് പതിവാണ്. വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുന്നതും.
ഇപ്പോഴിതാ മലേഷ്യയിൽ അവധി ആഘോഷത്തിനിടെ നടത്തിയ യാത്രകളുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. സോളോ ട്രിപ്പുകൾ നടത്താറുള്ള സാനിയ ഇത്തവണ കുടുംബത്തോടൊപ്പമാണ് മലേഷ്യയിലേക്ക് പോയത്. കുടുംബത്തോടൊപ്പം മുരുകന്റെ ഗുഹാ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലേഷ്യയിലെ സെലങ്കറിൽ സ്ഥിതി ചെയ്യുന്ന 400 ദശലക്ഷം പഴക്കമുള്ള ചുണ്ണാമ്പ് പാറകളാൽ നിർമ്മിതമായ ബാത്തു ഗുഹകളിലെ ക്ഷേത്രമാണ് താരം കുടുംബത്തോടൊപ്പം സന്ദർശിച്ചത്. മുരുകൻ വസിക്കുന്ന പത്താമത്തെ ഗുഹ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്റെ പ്രതിമ ബാത്തു ഗുഹകൾക്ക് പുറത്തുണ്ട്. 140 അടി ഉയരമുള്ള മുരുകന്റെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് മുന്നിൽ നിന്നെടുത്ത ചിത്രങ്ങളും ഗുഹയ്‌ക്കുള്ളിൽ നിന്നുമെടുത്ത ചിത്രങ്ങളാണ് സാനിയ പങ്കുവെച്ചിരിക്കുന്നത്.















