നാളെ ആരംഭിക്കുന്നു ഉപവാസം, പിന്തുണ വേണം; നിയമം മറികടന്ന് സ്വകാര്യ കമ്പനിക്ക് കടലും കരയും തീറെഴുതി കൊടുത്ത് പിണറായി സർക്കാർ; മാരാരിക്കുളം ബീച്ചിൽ ഉപവാസം അനുഷ്ഠിക്കാൻ സന്ദീപ് വാചസ്പതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ ആരംഭിക്കുന്നു ഉപവാസം, പിന്തുണ വേണം; നിയമം മറികടന്ന് സ്വകാര്യ കമ്പനിക്ക് കടലും കരയും തീറെഴുതി കൊടുത്ത് പിണറായി സർക്കാർ; മാരാരിക്കുളം ബീച്ചിൽ ഉപവാസം അനുഷ്ഠിക്കാൻ സന്ദീപ് വാചസ്പതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2023, 08:01 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: മാരാരിക്കുളം ബീച്ച് സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുത്ത പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെ ഉപവാസം അനുഷ്ഠിക്കാൻ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. നിയമങ്ങൾ മറികടന്നാണ് കടലും ഏക്കറ് കണക്കിന് തീരപ്രദേശവും മാസങ്ങൾക്ക് മുമ്പ് മാത്രം ആരംഭിച്ച ഒരു സ്വകാര്യ കമ്പനിക്ക് സർക്കാർ എഴുതി കൊടുക്കുന്നത്. മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് മരാരിക്കുളത്ത് നടക്കുന്നതെന്നും ജൂൺ 9-ന് തുടങ്ങുന്ന ഉപവാസത്തിൽ രാഷ്‌ട്രീയഭേദമന്യേ ജനങ്ങളുടെ പിന്തുണ ഉണ്ടാവണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്.

‘ഏറെ വിവാദമായ സർക്കാർ നടപടിയുടെ ഭാഗമാണ് മാരാരിക്കുളം ബീച്ച്. നിരവധി പേരാണ് അവരുടെ സമയം ചിലവഴിക്കാനായി ബീച്ചിൽ എത്തുന്നത്. എന്നാൽ, ഈ ബീച്ചും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏക്കറ് കണക്കിന് സ്ഥലവും സർക്കാർ തീറെഴുതി കൊടുത്തിരിക്കുകയാണ്. ഏകദേശം 23,000 മീറ്റർ സ്ക്വയർ കടലും 20,000 മീറ്റർ സ്ക്വയർ തീപ്രദേശവും ഒരു സ്വകാര്യ വ്യക്തിക്ക് അഡ്വഞ്ചർ ടൂറിസം നടത്താനെന്ന പേരിൽ വിട്ടു നൽകിയിരിക്കുകയാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലറാണ് നിയമവിരുദ്ധമായ കരാറിൽ സർക്കാരിന് വേണ്ടി ഒപ്പ് വെച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി സമരരംഗത്ത് ഇറങ്ങുന്നത്. നാളെ രാവിലെ 9 മുതലാണ് ഉപവാസം തുടങ്ങുന്നത്. കെ. സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്’.

‘രാഷ്‌ട്രീയഭേദമന്യേ സമരത്തിൽ എല്ലാവരും പങ്കെടുക്കണം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന, വെറും ആറുമാസം മുമ്പ് തട്ടിക്കൂട്ടിയ ഒരു കമ്പനിക്കാണ് നിയമം മറികടന്ന് മാരാരിക്കുളം ബീച്ച് പിണറായി സർക്കാർ എഴുതി നൽകിയിരിക്കുന്നത്. ആലപ്പുഴ എംഎൽഎ അടക്കമുള്ളവരുടെ ബിനാമി ഇടപാട് ഇതിന് പിന്നിലുണ്ട്. സിപിഎം നേതാക്കളുടെ പേരുകളും പുറത്തു വന്നിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. തീരപ്രദേശത്തു നിന്നും മത്സ്യ തൊഴിലാളികളെ ആട്ടിയോടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരമൊരു പദ്ധതി വന്നാൽ മത്സ്യതൊഴിലാളികൾക്ക് ജോലി ലഭിക്കും എന്നു പറഞ്ഞ് പാവങ്ങളെ സിപിഎം തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. കടലും കരയും തീറെഴുതി കൊടുക്കാൻ ഒരു സർക്കാരിനും ഒരു നിയമവും അനുമതി കൊടുക്കുന്നില്ല’- എന്ന് സന്ദീപ് വാചസ്പതി പറഞ്ഞു.

Tags: Sandeep Vaachaspathi
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies