നിരവധിപ്പേർ നേരിടുന്ന ഒരു പ്രശനമാണ് ഗ്യാസ്ട്രബിളും അതിന്റെ അനുബന്ധ പ്രശ്നങ്ങളും. ഗ്യാസ് നിറഞ്ഞ് വയർ വീർത്തുവരുന്ന അവസ്ഥ, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ പോലെ പല പ്രശ്നങ്ങളും ഇതുമായി ബന്ധപ്പെട്ട് നേരിടാറുണ്ട്. മിക്കവാറും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ തന്നെ എന്തെങ്കിലും പൊടിക്കൈകൾ പ്രയോഗിക്കുകയാണ് പതിവ്. ഇത്തരത്തിൽ ഗ്യാസ്മൂലം വയർ വീർക്കുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരം ഇതാണ്.
ഇഞ്ചി, പുതിനയില, പെരുഞ്ചീരകം എന്നിവയാണ് ഇത് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. വളരെ ലളിതമായി തന്നെ ഈ പാനീയം തയ്യാറാക്കാനാകും. ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേർക്കുക, ശേഷം അഞ്ചോ ആറോ പുതിനയിലയും ചേർക്കണം. ഇതിന് പിന്നാലെ ഒരു ടീസ്പൂൺ പെരുഞ്ചീരകവും ചേർക്കാം. ഇനിയിത് നന്നായി തിളച്ച ശേഷം തീ കെടുത്തി ആറാൻ വയ്ക്കാം. മുഴുവനായി ചൂടാറും മുമ്പ് തന്നെ അരിച്ചെടുത്ത് ഇത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഇതിലേക്ക് അൽപം ചെറുനാരങ്ങാ നീരും ബ്ലാക്ക് സാൾട്ടും കൂടി ചേർക്കാവുന്നതാണ്.
ഇത്തരത്തിൽ ഗ്യാസ്ട്രബിൾ കാരണമുള്ള വയർ വീർക്കലിനെ തടയാനാകും.
Comments