മലയധ്വജാനയനം - ഹാലാസ്യമാഹാത്മ്യം 10
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മലയധ്വജാനയനം – ഹാലാസ്യമാഹാത്മ്യം 10

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 04:29 pm IST
FacebookTwitterWhatsAppTelegram

ദേവലോകത്ത് വാഴുന്ന മലയധ്വജരാജാവിനെ മധുരയില്‍ വരുത്തിയതാണ് ഹാലാസ്യനാഥന്റെ പത്താമത്തെ ലീല.
സപ്തസാഗരങ്ങളും മധുരയില്‍ വന്നപ്പോള്‍ സുന്ദരേശ്വരന്‍ പത്‌നിയായ തടാതകാദേവിയോടൊപ്പം അവയെ ദര്‍ശിച്ചു. മാതാവിനെ അതില്‍ സ്‌നാനം ചെയ്യിപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചു. മാതാവിനെ ഈ കാര്യം അറിയിക്കുവാന്‍ ദേവി പോയി. അപ്പോള്‍ സുന്ദരേശ്വരന്‍ സ്വന്തം ശക്തിയാല്‍ സമുദ്രങ്ങളുടെ വേഗത ശമിപ്പിച്ചു. പിന്നീട് അവിടെയുള്ള ഉദ്യാനത്തിലെ സുന്ദര ദൃശ്യങ്ങള്‍ ദര്‍ശിച്ചും ആസ്വദിച്ചും സമയം നീക്കി. ജഗദീശ്വരിയായ തടാതകാദേവി പതിയുടെ ആജ്ഞയനുസരിച്ച് മാതൃസമീപം ചെന്ന് ഏഴ് സമുദ്രങ്ങളും എത്തിയ കാര്യം പറഞ്ഞു. അപ്പോള്‍ കാഞ്ചനമാല താന്‍ കൃതാര്‍ത്ഥയായി എന്ന് വിചാരിച്ചു. സമുദ്രസ്‌നാനം ചെയ്യേണ്ടതെങ്ങനെയെന്ന് പുരാണങ്ങളും ശാസ്ത്രങ്ങളും അറിയാവുന്ന പണ്ഡിതന്‍മാരോട് ചോദിച്ചു. അവര്‍ ഇങ്ങനെ മരുപടി നല്‍കി.

‘നാരിമാര്‍ സ്വന്തം പതിയോടൊപ്പം സ്‌നാനം ചെയ്യണം. വിധവകളാണെങ്കില്‍ പുത്രനോടൊപ്പം സ്‌നാനം ചെയ്യണം. അതിനും സാധിക്കാത്തവര്‍ ഒരു പശുക്കുട്ടിയെയും കൊണ്ട് സ്‌നാനം ചെയ്യണം. എങ്ങനെയായാലും സ്ത്രീകള്‍ പരസഹായത്തോടുകൂടി മാത്രമാണ് സ്‌നാനം ചെയ്യേണ്ടത്.’

ഇത്രയും അറിഞ്ഞപ്പോള്‍ പതിയും പുത്രനും ഇല്ലാത്ത താന്‍ സമുദ്രസ്‌നാനം ചെയ്യുന്നതെങ്ങനെയാണെന്നുള്ള ചിന്ത കാഞ്ചനമാലയെ അസ്വസ്ഥയാക്കി. ഈ കാര്യം പുത്രിയോട് പറഞ്ഞു. തടാതകാദേവി പതിയേയും ഈ കാര്യം അറിയിച്ചു. അപ്പോള്‍ ഭഗവാന്‍ ദേവരാജധാനിയില്‍ വാഴുന്ന മലയധ്വജരാജാവിനെ അവിടെ എത്തുവാന്‍ സ്മരിച്ചു. പെട്ടെന്ന് രാജാവ് വിമാനത്തില്‍ അവിടെ എത്തി. സുന്ദരേശ്വരന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യതതിനുശേഷം പത്‌നിക്ക് പിതാവിനെ കാണിച്ച് കൊടുക്കുകയും നമസ്‌കരിപ്പിക്കുകയും ചെയ്യ്തു. പതിയോടൊപ്പം കാഞ്ചനമാലയെ ഏഴ് സമുദ്രങ്ങളിലും സ്‌നാനം ചെയ്യിച്ചു. അനന്തരം ശിവന്റെയും ശിവയുടെയും രൂപത്തോടു കൂടി മൂല ലിംഗത്തെ പ്രണമിച്ചതിനുശേഷം അവര്‍ ശിവലോകം പ്രാപിച്ചു. പ്രസന്നയായ തടാതകാദേവി ഭഗവാന്‍ സുന്ദരേശ്വരനെ സ്തുതിച്ചു. സ്തുതിയില്‍ സംപ്രീതനായ ഭഗവാന്‍ ദേവിയെ അനുഗ്രഹിച്ചു.
ജഗദീശ്വരനായ ശങ്കരഭഗവാന്‍ സര്‍വ്വലോകത്തിനും സന്തോഷം നല്‍കുന്ന വിധം ദേവിയോടുകൂടി മധുരാപുരിയെ പാലിച്ച് സസന്തോഷം വസിച്ചു. അക്കാലത്ത് തടാതകാദേവി ഗര്‍ഭിണിയായി. ലൗകികാചാരമനുസരിച്ച് അവര്‍ പ്രസന്നരായി.പത്താമത്തെ ഈ ലീല പാപനാശനവും സദ്ഗുണ പ്രധാനവും മോക്ഷദായകവും ആണെന്നാണ് ഫലശ്രുതി.

അടുത്ത ഹാലാസ്യ ലീല 11 : രാജപുത്രോദ്ഭവം
അവലംബം – ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ട്

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും 

https://janamtv.com/tag/halasya-mahatmyam/
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാത ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക .ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .

ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം), വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags: Halasya Mahatmyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും ഇപ്പോഴും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies