തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിൽ മൂത്രമൊഴിച്ചാൽ ഇനിമുതൽ 500 രൂപ പിഴ. പൊതു സ്ഥലങ്ങലിൽ മൂത്രമൊഴിക്കുന്നവരെ പിടികൂടി പിഴയീടാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്‌ക്വാഡിനെയും രൂപീകരിച്ചതായി മേയർ എംകെ വർഗീസ് അറിയിച്ചു.
എന്നാൽ പൊതു സ്ഥലങ്ങളിൽ മതിയായ ശുചിമുറികൾ നിർമ്മിക്കാതെയാണ് പുതിയ തീരുമാനം എന്നാണ് ഉയരുന്ന ആക്ഷേപം. മൂത്രപ്പിഴ ചുമത്തുന്ന മേയറുടെ നടപടി പരിഹാസ്യപരമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ശക്തൻ സ്റ്റാന്റ്, വടക്കേസ്റ്റാന്റ്, കെഎസ്ആർടിസി, കോർപ്പറേഷൻ പരിസരങ്ങളിൽ മാത്രമാണ് ടൊയ്‌ലറ്റ് സംവിധാനമുള്ളത്. എന്നാൽ ഇവക്കൊന്നിനും മതിയായ ശുചിത്വവും ഇല്ല.
ഇത് കൂടാതെ നഗരത്തിന്റെ പ്രധാനകേന്ദ്രമായ സ്വരാജ് റൗണ്ടിൽ എത്തുന്നവർക്ക് മതിയായ ശുചിമുറി സൗകര്യമില്ല. ജനങ്ങൾക്ക് മതിയായ ശുചിമുറികളൊരുക്കാതെ പുതിയ തീരുമാനത്തിലേയ്‌ക്ക് നീങ്ങുകയാണ് കോർപ്പറേഷൻ.















