അരിസിക്കൊമ്പനെ ഇങ്ക വേണ്ട പ്രതിഷേധവുമായി പേച്ചിപ്പാറ പ്രദേശവാസികൾ; അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ചിന്നക്കനാലുകാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരിസിക്കൊമ്പനെ ഇങ്ക വേണ്ട പ്രതിഷേധവുമായി പേച്ചിപ്പാറ പ്രദേശവാസികൾ; അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന് ചിന്നക്കനാലുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 07:52 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കമ്പം ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്നാണ് തിമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടി മുത്തുകുളി വനത്തിൽ തുറന്നുവിട്ടത്. ഇപ്പോഴിതാ ഇതിൽ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പേച്ചിപ്പാറയിലെ വനവാസി സമൂഹം. അരിക്കൊമ്പനെ കേരളത്തിലേയ്‌ക്ക് തന്നെ തിരികെ കൊണ്ടുപോകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനമേഖലയിലാണ് തുറന്നു വിട്ടത്. നിലവിൽ അരിക്കൊമ്പൻ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്താണുള്ളത്.

തിങ്കളാഴ്ച രാവിലെയായിരുന്നു അരിക്കൊമ്പനെ തേനിയിൽ നിന്ന് പിടികൂടിയത്. ശേഷം തിരുനെൽവേലി ജില്ലയിലെ മണിമുത്താർ വനത്തിലേക്ക് ട്രക്കിൽ എത്തിക്കുകയും അവിടെ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അപ്പർ കോതയാർ മുത്തുകുളി വനത്തിൽ തുറന്നുവിടുകയുമായിരുന്നു. തുടർന്നാണ് പേച്ചിപ്പാറയ്‌ക്ക് സമീപത്ത് താമസിക്കുന്ന വനവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആനയെ ഈ പ്രദേശത്ത് തുറന്നു വിട്ടാൽ കൃഷി ഭൂമിയും ജനവാസമേഖലയും നശിപ്പിക്കുമെന്നും അതിനാൽ ആനയെ ഇവിടെ നിന്നും മാറ്റണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ആനയെ കേരളത്തിലേയ്‌ക്ക് തന്നെ തിരികെ കൊണ്ടു പോകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

അതേസമയം അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണം എന്നാവശ്യവുമായി ഇടുക്കി ചിന്നകനാലിൽ ഗോത്ര ജനതയുടെ നേതൃത്വത്തിൽ സൂചനാ സമരം നടന്നിരുന്നു. സൂചന സമരത്തിൽ വനവാസി വിഭാഗമായ മുതുവാൻ സമുദായത്തിലെ അഞ്ച് കുടികളിലെ ജനങ്ങളാണ് സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന രീതിയിൽ വീണ്ടും നടപടികളുണ്ടായാൽ സമരം ശക്തമാക്കുമെന്നും ഇവർ പറയുന്നു. തുടർച്ചയായ മയക്കു വെടികളും കാട് മാറ്റവും ആനയുടെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിച്ചെന്നാണ് ഇവരുടെ ആരോപണം. ആന ജനിച്ചു വളർന്ന മതികെട്ടാൻ വനമേഖലയിലേക്ക് തന്നെ തിരികെ എത്തിയ്‌ക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നുമാണ് ചിന്നക്കനാലുകാരുടെ ആവശ്യം.

 

Tags: ARIKOMBANkeralaChinnakanal
Share
Tweet
SendShare

More News from this section

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies