പറന്ന് ഇറച്ചിക്കോഴി വില; 'കേരള ചിക്കൻ പദ്ധതി' എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പറന്ന് ഇറച്ചിക്കോഴി വില; ‘കേരള ചിക്കൻ പദ്ധതി’ എവിടെയെന്ന് കർഷകരും ഹോട്ടലുടമകളും; മൗനം പാലിച്ച് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 10:03 am IST
FacebookTwitterWhatsAppTelegram

കോഴിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വീണ്ടും തലപ്പൊക്കി കേരള ചിക്കൻ പദ്ധതി. ഉപഭോക്താക്കൾക്ക് 87 രൂപയ്‌ക്ക് കോഴി എന്നായിരുന്നു കേരള ചിക്കന്റെ വാഗ്ദാനം. ഉത്പാദന ചെലവ് ഉയർന്നതനുസരിച്ച് കേരളത്തിൽ ഇറച്ചിക്കോഴിവില കൂടിയപ്പോൾ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് പദ്ധതി ആവിഷ്‌കരിച്ചത്.

കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കുടുംബശ്രീ തുടങ്ങിയ ഏജൻസികൾ വഴിയാണ് വിൽപന നിശ്ചയിച്ചിരുന്നത്. എന്നാൽ വില നിയന്ത്രണം സാധ്യമായില്ല എന്നുള്ളതിന്  തെളിവാണ്  സമീപകാലത്തെ വിൽപനവിലയിൽ കാണാൻ കഴിയുന്നത്. പത്ത് ദിവസം കൊണ്ട് കിലോയ്‌ക്ക് 70 മുതൽ 75 വരെയാണ് വില ഉയർന്നത്. നിലവിൽ 250 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വില. ഇതോടെ പല ഹോട്ടലുകളിലും ചിക്കൻ വിഭവങ്ങൾക്ക് വില വർദ്ധിച്ച്  തുടങ്ങി. വിഭവങ്ങൾ അനുസരിച്ച് വില 10-30 രൂപയോളമാണ് കൂടിയത്. ഹോട്ടൽ മെനുവിലെ പ്രധാന ചിക്കൻ വിഭവങ്ങളായ ബിരിയാണി, കറികൾ, അൽഫാം, ഷവർമയ്‌ക്കടക്കം വില കൂടിത്തുടങ്ങി. ഉച്ചനേരത്ത ഏറ്റവും അധികം ചെലവുള്ള വിഭവമായ ചിക്കൻ ബിരിയാണിയ്‌ക്ക് ശരാശരി 150 മുതൽ 220 രൂപ വരെയാണ് കേരളത്തിലെ ഹോട്ടലുകൾ ഈടാക്കുന്നത്. നോൺ-വെജ് കറികളുടെ വില 100 രൂപ മുതലാണ് ആരംഭിക്കുന്നത്.

കുടുംബശ്രീ യൂണിറ്റുകൾക്ക് കോഴി കുഞ്ഞുങ്ങളെയും മികച്ച വളർത്തുകൂലിയും നൽകി തിരിച്ചെടുത്ത് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്‌ക്ക് വിൽക്കുകയായിരുന്നു കേരള ചിക്കന്റെ ലക്ഷ്യം. കുടുംബശ്രീ, കെപ്‌കോ, ബ്രഹ്‌മഗിരി മാംസസംസ്‌കരണ ഫാക്ടറി, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ എന്നിവരായിരുന്നു നോഡൽ ഏജൻസികൾ. സ്വന്തം ബ്രീഡർ ഫാമും ഹാച്ചറിയും ബ്രോയിലർ ഫാമും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പിലായില്ല.

തീറ്റവില വർദ്ധന, കോഴിഫാമുകളുടെ നികുതി, കോഴിവിലയിടിവ് എന്നിവ മൂലം കോഴി വളർത്തൽ മേഖലയിൽ നിന്ന് കർഷകർ വിട്ടുനിൽക്കുന്നുണ്ട്. പലരും കടക്കെണിയിലുമായി. അതുകൊണ്ട് തന്നെ പ്രതിദിനം 12 ലക്ഷം കിലോ ആവശ്യമുള്ള കേരളത്തിലെ ഇറച്ചിക്കോഴി വിപണി നിയന്ത്രിക്കുന്നത് തമിഴ്‌നാടാണ്. കൊത്തുമുട്ടയും കോഴിമുട്ടയും കോഴിത്തീറ്റയുമെല്ലാം എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.

Tags: Kerala Chicken
ShareTweetSendShare

More News from this section

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

Latest News

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ വെടിവെച്ചു കൊന്നു; അമ്മയ്‌ക്കെതിരെ കൊലക്കേസ്

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies