ഡെറാഡൂൺ: കൻഖലിലെ ജഗത്ഗുരു ആശ്രമം സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ആശ്രമത്തിലെ ജഗത്ഗുരു സ്വാമി രാജരാജേശ്വരാശ്രമത്തിന്റെ അനുഗ്രഹം അദ്ദേഹം ഏറ്റുവാങ്ങി.
തുടർന്ന് മുഖ്യമന്ത്രി ദാംകോത്തിയിലെത്തി. പഞ്ചായത്തി നിർമ്മൽ അഖാരയുടെ സ്വാമി ഗ്യാൻദേവ് ശാസ്ത്രി, ബഡാ അഖാരയിലെ മഹന്ത് ദുർഗാദാസ്, മഹന്ത് രൂപേന്ദ്ര, മറ്റ് സന്യാസിമാർ എന്നിവരെ സന്ദർശിച്ച് ധാമി അനുഗ്രഹം വാങ്ങി.
ശേഷം ഡെറാഡൂണിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ അവലോകന യോഗത്തിൽ അദ്ദേഹം അദ്ധ്യക്ഷത വഹിച്ചു.
Comments