ചെന്നൈ: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തമിഴ്നാട്ടിലെത്തും, നാളെ വെല്ലൂരിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നോടിയായിട്ടാണ് ഈ സന്ദർശനം. ചെന്നൈയിലെത്തുന്ന ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ചെന്നൈയിലെ ഗിണ്ടിയിലെ സ്വകാര്യ ഹോട്ടലിൽ തങ്ങുന്ന അദ്ദേഹം ശനിയാഴ്ച വ്യവസായികളുമായി കൂടിക്കാഴ്ച നടത്തും. റാലിക്കായി വെല്ലൂരിലേക്ക് പോകുന്നതിന് മുമ്പ് അമിത് ഷാ ചെന്നൈ സൗത്ത് ലോക്സഭാ മണ്ഡലം ഭാരവാഹികളുമായും ബൂത്ത് കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. വെല്ലൂരിൽ നടക്കുന്ന യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ അദ്ധ്യക്ഷനാകും
തമിഴ് നാട് സന്ദര്‍ശന ശേഷം അമിത് ഷാ ആന്ധ്രാപ്രദേശിലേക്ക് പോകും.
അദ്ദേഹത്തിന്റെ സന്ദർശനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി സംസ്ഥാന നേതാക്കൾ നടത്തുന്നത്. അമിത്ഷായുടെ സന്ദർശനം താഴെത്തട്ടിലുള്ള കേഡർമാരെ ഉത്തേജിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Comments