എറണാകുളം: മരക്കൊമ്പ് വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. 8 കുട്ടികളിൽ 2 പേർക്ക് പരിക്ക്. ഒരാൾ മരണപ്പെട്ടു. ആലുവ വെളിയത്തുനാട് കരോട്ടുപറമ്പ് രാജേഷിന്റെ മകൻ അഭിനവ് (7) ആണ് മരിച്ചത്. മില്ലുപടി വെള്ളാം ഭഗവതി ക്ഷേത്രത്തിന്റെ ആൽമരെക്കാമ്പ് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. ഒടിഞ്ഞുവീണ മരക്കൊമ്പ് പിന്നീട് പോലീസെത്തി മുറിച്ചുമാറ്റി.
ശബരീഷിന്റെ മകൻ സച്ചിൻ, വിനോദിന്റെ മകൻ അദിത്ത്ദേവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഭിനവിനെയും സച്ചിനെയും എറണാകുളം രാജഗിരി ആശുപത്രിയിലും അദിത്ത്ദേവിനെ ആലുവ കരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments