തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റിയിൽ 39 യൂണിയൻ കൗൺസിലർമാർ അയോഗ്യർ എന്ന് കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യും. കാട്ടാക്കട ക്രിസ്ത്യൻകോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ നടത്തിയ ആള്‍മാറാട്ടത്തെ തുടർന്ന്, മറ്റ് കോളേജുകളിൽ യൂണിവേഴ്സിറ്റി നടത്തിയ പരിശോധനയിലാണ് ഈ ക്രമക്കേട് തെളിഞ്ഞത്.
39 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ടാണ് അയോഗ്യരാണെന്ന് കണ്ടെത്തിയത്. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളിൽ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ഇത് കൂടാതെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് പിഴയും ചുമത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആൾ മാറാട്ട കേസിലാണ് പിഴ.
Comments