ഗവർണ്ണർ ഇടപെട്ടു; പാസ്സ് വേർഡ് ചോർത്തി വ്യാജമായി മാർക്ക് നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ കേരള സർവ്വകലാശാല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണ്ണർ ഇടപെട്ടു; പാസ്സ് വേർഡ് ചോർത്തി വ്യാജമായി മാർക്ക് നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ കേരള സർവ്വകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2023, 03:43 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മൂന്നുവർഷം മുമ്പത്തെ BSc (computer science) ബിരുദ പരീക്ഷയിൽ ചോർത്തിയ പാസ്സ്‌വേർഡ്ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ കേരളാ സർവ്വകലാശാല തീരുമാനിച്ചു. ഡോ:മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗമാണ് തീരുമാനാമെടുത്തത്.

മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർത്ഥികൾക്ക് കൃത്രിമമായി വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും നൽകിയ സംഭവം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇവ റദ്ദാക്കുന്നില്ലെന്ന വിവരം ഗവർണറെ ധരിപ്പിച്ചു. തുടർന്നാണ് ഉടൻ നടപടി എടുക്കാൻ കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശിച്ചത്. ഗവർണറുടെ നിർദ്ദേശ പ്രകാരം വൈസ് ചാൻസലർ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദ്ദേശം ഇന്നലെ ചേർന്ന സിണ്ടിക്കേറ്റിന്റെ പരിഗണനയ്‌ക്ക് വെക്കുകയായിരുന്നു. വിസി യുടെ ഈ നിർദ്ദേശംസിണ്ടിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.

അനർഹമായി നൽകിയ ഗ്രേസ് മാർക്ക്‌ ഉൾപ്പടെ അറുന്നൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടി നൽകിയ മാർക്ക്‌ അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. വിദേശത്തുജോലി നേടിയ ചിലരും റദ്ദാക്കിയ സർട്ടിഫിക്കേറ്റ് കൈപ്പറ്റിയവരിലുണ്ട്.
മാർക്ക്‌ തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സർവ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ റിസൾട്ടുകൾ റദ്ദാക്കാനുള്ള നിർദ്ദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ അധികൃതർ ചെയ്തിരുന്നില്ല.

ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃ പരിശോധന ഹർജ്ജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വിസി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തിരിമറിയിലൂടെയാണ്‌ ഗ്രേസ് മാർക്ക്‌ നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തത് കൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാനും തീരുമാനിച്ചു.

മാർക്ക് തിരിമറി അന്വേഷിക്കുവാൻ മുൻ പിവിസി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയെ ചുമതലപെടുത്തിയിരുന്നു. എന്നാൽ ഈ സമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കിയില്ല. ഇതാണ് മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷ വിഭാഗം വിസി ക്ക് വിശദീകരണം നൽകിയിരുന്നത്.

Tags: Arif Mohammed KhanUniversity of Kerala
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies