വയനാട്: പരാതികളും പരിഭവങ്ങളും പാർട്ടിക്ക് അകത്ത് പറയണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്. കോൺഗ്രസിൽ ഗ്രൂപ്പ് യോഗം ചേർന്നതിനെതിരെയാണ് സിദ്ദിഖ് രംഗത്തു വന്നിരിക്കുന്നത്. പരാതികൾ പാർട്ടിക്ക് അകത്താണ് പറയേണ്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ ലക്ഷ്യം. എന്തിനാണ് രാഹുൽ ഗാന്ധി രാജ്യം മുഴുവൻ നടന്നതെന്ന് മറക്കരുതെന്നും ടി.സിദ്ദീഖ് പറഞ്ഞു.
ഈ സമയം പരാതികളും പരിഭവങ്ങളും നേതൃത്വത്തിനോട് നേരിട്ട് പറയണം. അങ്ങനെ പരിഹരിക്കണം. പാർട്ടിയുടെ ലക്ഷ്യം 2024 പാർലമെന്റാണ്. എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തി നാലിയരത്തോളം കിലോമീറ്റർ വെയിലും മഞ്ഞും മഴയും കൊണ്ട് രാഹുൽ ഗാന്ധി നടന്നത്. വളരെ കൃത്യമായി പോകുകയാണ്.
ഒരു കാലത്തും ഉണ്ടായിട്ടില്ലാത്ത സംഘടനപരമായ പരിത്യാഗം നടത്തിയാണ് മുന്നോട്ട് പോകുന്നത്. അവിടെ പരിഭവങ്ങളുണ്ടാകും. ആ പരിഭവങ്ങളും പരാതികളും കേട്ട് സംസാരിച്ച് തീർക്കാനുള്ള മെയ് വഴക്കം കോൺഗ്രസിനുണ്ട്. പുറത്തുവന്ന് സംസാരിച്ച് പാർട്ടിയുടെ ലക്ഷ്യം തകർക്കരുത്- ടി.സിദ്ദിഖ് പറഞ്ഞു.
Comments