ഇഷ്ട നടന്മാരുടെ ഡ്യൂപ്പുകളെ കണ്ട് നമ്മൾ അത്ഭുതപ്പെടാറുണ്ട്. ചെറിയ വ്യത്യാസം മാത്രമെ നമുക്ക് ഒറ്റ നോട്ടത്തിൽ കാണാൻ സാധിക്കൂ. ശരിക്കും, ‘ഒരാളെ പോലെ ഏഴ് പേരുണ്ട്’ എന്ന് നമ്മുടെ പഴമക്കാർ പറയാറുണ്ട്. സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ നമുക്കിടയിൽ ധാരാളമുണ്ട്. ഇപ്പോഴിതാ, അങ്ങനെ ഒരാളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളികളുടെ ഇഷ്ടതാരവും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള ഒരു യുവാവാണ് ജനശ്രദ്ധനേടുന്നത്.
https://www.instagram.com/reel/CtJjuFrJ6wH/?utm_source=ig_web_copy_link
പ്രതാപ് ഗോപാൽ എന്നാണ് പ്രണവിന്റെ രൂപസാദൃശ്യമുള്ള യുവാവിന്റെ പേര്. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനർ ആണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രണവിനെ അനുകരിച്ച് പ്രതാപ് നിരവധി വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇതെല്ലാമാണ് ആരാധകർ വൈറലാക്കുന്നത്. മുമ്പ് ഒരു ഐടി കമ്പനിയിലും പ്രതാപ് ജോലി ചെയ്തിരുന്നു. ഒരു അവാർഡ് പരിപാടിയ്ക്ക് പോയപ്പോൾ സെലിബ്രിറ്റികൾ അടക്കം താൻ പ്രണവാണെന്ന് തെറ്റിദ്ധരിച്ചിരുന്നു എന്നും പ്രതാപ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
Comments