റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും ഇനി അധികൃതരുടെ കണ്ണുവെട്ടിച്ച് ഫോട്ടോ ഷൂട്ടിന് ഒരുങ്ങണ്ട; സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഷൂട്ടിംഗുകൾക്ക് അനുമതി നൽകി റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും ഇനി അധികൃതരുടെ കണ്ണുവെട്ടിച്ച് ഫോട്ടോ ഷൂട്ടിന് ഒരുങ്ങണ്ട; സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഷൂട്ടിംഗുകൾക്ക് അനുമതി നൽകി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2023, 01:36 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്‌ഫോമിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇനി ഫോട്ടോ ഷൂട്ട് നടത്തേണ്ട ആവശ്യമില്ല. ഇനി മുതൽ സേവ് ദ ഡേറ്റുൾപ്പെടെ ഏത് ഷൂട്ടിംഗിനും റെയിൽവേ തന്നെ അവസരമൊരുക്കുന്നു. പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇത്തരത്തിൽ എല്ലാ ഷൂട്ടിംഗുകൾക്കും അവസരം സൃഷ്ടിക്കുന്നതിനായി ആദ്യം മുൻകയ്യെടുക്കുന്നത്. ഷൂട്ടിംഗിനായി നിശ്ചിത ഫീസ് ഈടാക്കിയായിരിക്കും അനുമതി നൽകുക.

വിവാഹം സംബന്ധിച്ചുള്ള എല്ലാ ഫോട്ടോ ഷൂട്ടുകൾക്കും മറ്റ് പരസ്യ അനുബന്ധ ഫോട്ടോ ഷൂട്ടുകൾക്കും വേണ്ടി പ്രതിദിന അടിസ്ഥാനത്തിൽ 5,000 രൂപയാണ് ഫീസ് നൽകേണ്ടത്. കൂടാതെ വിവിധ അക്കാദമിക ആവശ്യങ്ങൾക്കായുള്ള ഫോട്ടോ ഷൂട്ടിന് 2,500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3,500 രൂപയുമായിരിക്കും ഈടാക്കുക. ഓടുന്ന ട്രെയിനുകളും സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളും ഇത്തരത്തിൽ ഫോട്ടോ ഷൂട്ടിന് വേണ്ടി ലഭ്യമാകും. ട്രെയിൻ അടക്കമുള്ള സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,500 രൂപയാണ് ഫീസ് ഈടാക്കുക. അതേസമയം സ്റ്റിൽ ഫോട്ടോഗ്രാഫി അക്കാദമിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൽ 750 രൂപയാണ് ഫീസ്. വ്യക്തിഗത സ്റ്റിൽ ഫോട്ടോഗ്രാഫിക്ക് 1,000 രൂപയാണ് ഫീസ്.

റെയിൽവേ ഡിവിഷണൽ മാനേജർക്ക് ഏഴ് ദിവസം മുൻപ് ഫോട്ടോ ഷൂട്ടിംഗിന് വേണ്ടിയുള്ള അപേക്ഷകർ അപേക്ഷ സമർപ്പിക്കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷണ്ടിങ്ങിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളിൽ ഫോട്ടോ ഷൂട്ട് അനുവദനീയമല്ല. കൂടാതെ റെയിൽവേ വർക്ക്‌ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്‌സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല. ട്രെയിനിന് മുകളിൽ കയറി നിന്നോ ഫുട്‌ബോർഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങൾ ഫോട്ടോ ഷൂട്ടിനെത്തുന്നവർ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഫോട്ടോഷൂട്ട നടക്കുന്ന സമയം ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടാകുമെന്നും റെയിൽവേ വ്യക്തമാക്കി.

Tags: trainpalakkadukeralaSave the date video
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies