ഗോവയിലും ഹംപിയിലും ഉൾപ്പെടെ പത്ത് ദിവസത്തെ ട്രിപ്പ്, അതും കുറഞ്ഞ ചെലവിൽ! സുവർണാവസരമൊരുക്കി റെയിൽവേ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗോവയിലും ഹംപിയിലും ഉൾപ്പെടെ പത്ത് ദിവസത്തെ ട്രിപ്പ്, അതും കുറഞ്ഞ ചെലവിൽ! സുവർണാവസരമൊരുക്കി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 08:48 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ തെക്കുപടിഞ്ഞാറാൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊച്ചുവേളിയിൽ നിന്നൊരു ട്രെയിൻ യാത്ര പുറപ്പെട്ടാലോ? ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാനായി ഇന്ത്യൻ റെയിൽവേ സുവർണവസരമൊരുക്കുകയാണ്. ഐആർസിടിസിയുടെ അടുത്ത ട്രെയിൻ ജൂൺ 17-ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കും.

മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐആർടിസി നൽകുന്നത്. ഭാരത് ഗൗരവ് ടൂർ പാക്കേജ് വഴിയാണ് ഈ സുവർണാവസരം. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം, ബൃന്ദാവൻ ഗാർഡൻ, മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹിൽസ്, റെയിൽവേ മ്യൂസിയമായ മൈസൂർ റെയിൽ മ്യൂസിയം, ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ മൈസൂരിലെ സെന്റ് ഫിലോമിന കത്തീഡ്രൽ എന്നിവ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. യുനെസ്‌കോ ലോക ഹൈതൃക കേന്ദ്രമായ ഹംപി, ആത്മീയ ഗുരുവായ ശ്രീ സായി ബാബയുടെ തീർത്ഥാടന കേന്ദ്രമായ ഷിർദി സായി ബാബ ക്ഷേത്രം, ശനീശ്വര ക്ഷേത്രമായ ശനിശിംഗനാപൂർ എന്നിവയും സന്ദർശിക്കാവുന്നതാണ്. ജ്യോതിർലിംഗ ക്ഷേത്രമായ ത്രയംബകേശ്വർ ക്ഷേത്രം, രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പഞ്ചവടിയും 1961 വരെ പോർച്ചുഗീസ് ഭരണത്തിൽ കഴിഞ്ഞുവന്ന ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാൻ ഭാരത് ഗൗരവ് ട്രെയിൻ അവസരമൊരുക്കുന്നുണ്ട്. കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ് സെ കത്തീഡ്രൽ എന്നിവയും യാത്രയിൽ സന്ദർശിക്കാം.

ജൂൺ 17-ന് ആരംഭിക്കുന്ന യാത്ര പ്രശസ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജൂൺ 26-ന് തിരികെ എത്തും. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനിക സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. നോൺ എസി ക്ലാസിലെ യാത്രയ്‌ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 18,350 രൂപയും തേർഡ് എസി ക്ലാസിലെ യാത്രയ്‌ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 28,280 രൂപയുമാണ്. ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര നടത്താം. മടക്കയാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതാണ്.

എസി ഹോട്ടലുകളിലാകും രാത്രി താമസം. രാവിലെ ചായ, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർ എസ്‌കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം ഉടനീളം ഉണ്ടാകും. കേന്ദ്ര/ സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി IRTC വെബ്‌സൈറ്റ് സന്ദർശിക്കുക.

Tags: indian railwayBharat Gaurav train
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies