ആർഷോയ്ക്ക് അഭിമാനത്തോടെ ജീവിക്കണം; കള്ളനല്ലാത്ത ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്നു: എ.എ റഹീം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഷോയ്‌ക്ക് അഭിമാനത്തോടെ ജീവിക്കണം; കള്ളനല്ലാത്ത ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്നു: എ.എ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2023, 06:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പി.എം ആർഷോയ്‌ക്ക് അഭിമാനത്തോടെ ജീവിക്കണമെന്ന് എ.എ റഹീം എംപി. മാദ്ധ്യമ പ്രവർത്തകരുടെ അവകാശത്തെ കുറിച്ച് വാദിക്കുന്നവർ ആർഷോ എന്നയാൾക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് മിണ്ടുന്നില്ല. ഭരണഘടന ഓരോ പൗരനും അഭിമാനത്തോടെ ജീവിക്കാൻ അവകാശം നൽകുന്നു. കെഎസ്‍യുവിന്റെ ആരോപണം അതേപോലെ കാണിച്ചതല്ലാതെ ഏഷ്യാനെറ്റ് റിപ്പോർട്ടർ മറ്റൊന്നും ചെയ്തില്ലെന്നാണ് പ്രധാന വാദം. കെഎസ്‍യുക്കാർ വിളിച്ചു പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കുകയും തെറ്റെങ്കിൽ അപ്പോൾ തന്നെ ആരോപണം തെറ്റാണെന്നു ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത മാദ്ധ്യമ പ്രവർത്തകർക്കുണ്ട് എന്നും എ.എ റഹീം പറഞ്ഞു.

കെഎസ്‍യുക്കാർ കാണിച്ച രേഖ വ്യാജമെങ്കിൽ അത് ജനങ്ങളോട് പറയാനും ബാധ്യതയില്ലേ? ആർഷോ ഏത് വർഷമാണ് പഠിക്കുന്നതെന്ന് അറിയാൻ ക്യാംപസിലെ നാലാളുകളോട് വെറുതെ തിരക്കിയാൽ മതിയായിരുന്നു. ആർഷോ പഠിക്കാത്ത കോഴ്സിന് പരീക്ഷ എഴുതാൻ അപേക്ഷ നൽകില്ല എന്ന് പ്രത്യേകം പറയേണ്ടതുമില്ലല്ലോ. ഇങ്ങനെ വളരെ ലളിതമായി മനസിലാക്കാൻ കഴിയുന്ന കാര്യത്തിൽ ഏകപക്ഷീയമായി ആർഷോയ്‌ക്കെതിരായ വാർത്തകൾ നൽകിയത് നിഷ്കളങ്ക മാദ്ധ്യമ പ്രവർത്തനമല്ല.

ഇത് ഡിജിറ്റൽ കാലമാണ്. ഒരു തവണ സ്‌ക്രീനിൽ നിറയുന്ന വാർത്താ കാർഡുകൾ അത് തെറ്റെന്ന് തെളിഞ്ഞു പിൻവലിച്ചാലും ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ വീണ്ടും വീണ്ടും ഫോർവേഡ് ചെയ്യപ്പെട്ട് കൊണ്ടേയിരിക്കും. കള്ളനല്ലാത്ത, തികച്ചും നിരപരാധിയായ ഒരാളെ കള്ളനെന്നു മുദ്ര കുത്തുന്ന സ്‌ക്രീൻ ഷോട്ടുകൾ എല്ലാക്കാലവും അയാളെ വേട്ടയാടും. അതുകൊണ്ട് ലളിതമായ ഇരവാദം ഉയർത്തി ചെയ്ത വലിയ തെറ്റിൽ നിന്നും രക്ഷപ്പെടാനാകില്ല- എന്ന് ആർഷോയെ ന്യായീകരിച്ചുകൊണ്ട് എ.എ റഹീം ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: AA RAHIM
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies