ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പൂനെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ച് വൻ ദുരന്തം. ഇന്ന് ഉച്ചക്ക് മുംബൈ- പൂനെ പാതയിൽ ലോണാവാല എന്ന സ്ഥലത്തിന് സമീപമാണ് സംഭവം ഉണ്ടായത്. ഇന്ധനവുമായി വന്ന ടാങ്കർ ലോറി നിയന്ത്രണം തെറ്റി മറിഞ്ഞതാണ് തീപിടിക്കാൻ ഇടയാക്കിയത്.
അപകടത്തിൽ നാല് പേർ വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർക്ക് പുറമേ ടാങ്കർ ലോറിയിലെ യാത്രക്കാരാണ് മരിച്ചതെന്നും വലിയ തിരക്കേറിയ പാതയിലാണ് തീപിടിത്തമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം.
ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലോറിയിൽ നിന്നും ഇന്ധനം ചോർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റുവെന്നും അധികൃതർ അറിയിച്ചു.
Comments