പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ചൂണ്ടകുളം ഊരിലെ സജിത-വിനോദ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമുണ്ടായിരുന്നില്ല. ഉടൻ തന്നെ മാതാപിതാക്കൾ കുഞ്ഞിനെ അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ വെച്ചാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ചുമയ്ക്കുള്ള മരുന്നും കുഞ്ഞിന് കൊടുത്തിരുന്നു. ഇനി അതാണോ മരണകാരണം എന്നും അന്വേഷിക്കുന്നുണ്ട്.
Comments