ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, എഴുതാതെ പരീക്ഷ പാസാകുന്നതും യുവജനോത്സവത്തിന്റെ രക്ഷാധികാരിയാകാൻ വേണ്ട ക്വാളിഫിക്കേഷൻ ആണെന്ന് അറിഞ്ഞില്ല; അത്തരം ക്വാളിഫിക്കേഷൻ ഇല്ല; രക്ഷാധികാരി സ്ഥാനത്ത് നിന്ന് പിന്മാറി അങ്കമാലി എംഎൽഎ റോജി എം ജോൺ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, എഴുതാതെ പരീക്ഷ പാസാകുന്നതും യുവജനോത്സവത്തിന്റെ രക്ഷാധികാരിയാകാൻ വേണ്ട ക്വാളിഫിക്കേഷൻ ആണെന്ന് അറിഞ്ഞില്ല; അത്തരം ക്വാളിഫിക്കേഷൻ ഇല്ല; രക്ഷാധികാരി സ്ഥാനത്ത് നിന്ന് പിന്മാറി അങ്കമാലി എംഎൽഎ റോജി എം ജോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 10:01 pm IST
Facebook
Twitter
WhatsAppTelegram

എറാണാകുളം: കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് അങ്കമാലി എംഎൽഎ റോജി എം ജോൺ പിന്മാറി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയതും കലോത്സവത്തിൽ രാഷ്‌ട്രീയം കൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയാണ് റോജിയുടെ പിന്മാറ്റം. സ്ഥലം എംഎൽഎയായ തന്നെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും റോജി എം ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്നലെ തുടങ്ങിയ കലോത്സവത്തിന്റെ സമിതിയിൽ സ്ഥലം എംപിയെ ഒഴിവാക്കുകയും ആർഷോയെയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. യാതൊരു മാനദണ്ഡവും കൂടാതെ രാഷ്‌ട്രീയതാത്പര്യം മാത്രം മുൻനിർത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം ഏരിയാ സെക്രട്ടറിയും മറ്റ് സിപിഎം എസ്എഫ്‌ഐ നേതാക്കളും എന്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഭാഗമായതെന്ന് അറിയില്ലെന്നും എംഎൽഎ പോസ്റ്റിൽ പറയുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടുത്താതെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടത്തിയെന്നും റോജി ചൂണ്ടിക്കാട്ടി.

‘ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, പരീക്ഷ എഴുതാതെ പാസാകുന്നതുമൊക്കെ ഒരു സർവകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയുടെ രക്ഷാധികാരിയാകാൻ വേണ്ട ‘ക്വാളിഫിക്കേഷൻ’ ആണെന്ന് അറിഞ്ഞില്ല. എന്തായാലും അത്തരം ക്വാളിഫിക്കേഷൻ തനിക്ക് ഇല്ലാത്തത് കൊണ്ടും നാടിന്റെ ഉത്സവമായി നടത്തേണ്ട കലോത്സവം രാഷ്‌ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ച് കലോത്സവ സംഘാടക സമിതിയിൽ നിന്നും വിട്ടുനിൽക്കുന്നു എന്നും റോജി എം ജോൺ പറഞ്ഞു.

കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന്റെ കൂറ്റൻ ഫ്ളക്സ് ബോർഡ് ഉപയോഗിച്ച് കലാലയത്തിലെ ശങ്കാരാചാര്യരുടെ പ്രതിമ മറിച്ചതിലും പ്രതിഷേധം ശക്തമായിരുന്നു. കനത്ത വിവാദങ്ങൾക്കിടയിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എസ്എഫ്ഐ യുവജനോത്സവങ്ങൾ നടത്തുന്നത്.

Tags: ernakulamarshoKalady University
Share
Tweet
SendShare

More News from this section

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies