‌ 'നന്ദിനി നല്ല പാലല്ല, കുഞ്ഞുങ്ങളും സാധാരണക്കാരും കുടിക്കാൻ പാടില്ല, അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല'; ഇന്ത്യയിലെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ചിഞ്ചു റാണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌ ‘നന്ദിനി നല്ല പാലല്ല, കുഞ്ഞുങ്ങളും സാധാരണക്കാരും കുടിക്കാൻ പാടില്ല, അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല’; ഇന്ത്യയിലെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ചിഞ്ചു റാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 05:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മാദ്ധ്യമങ്ങളോടായിരുന്നു ഇക്കാര്യം പറഞ്ഞത്. കർണാടക സർക്കാരായിരുന്നു നന്ദിനി പാലിന്റെ ഉത്പാദനത്തിനും വില്പനയ്‌ക്കും നേതൃത്വം നൽകുന്നത്. കർണാടക കോ- ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാൽ ഉത്‌പന്നങ്ങളുമാണ് നന്ദിനിയെന്ന പേരിൽ വിൽക്കുന്നത്.

‘മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുചെല്ലുമ്പോൾ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി വാങ്ങണം. നന്ദിനി പാലുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണ്. അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല. അത് നല്ല പാലല്ല. കുഞ്ഞുങ്ങളും സാധാരണക്കാരും അന്യസംസ്ഥാന പാൽ ഉപയോഗിക്കാൻ പാടില്ല’- മന്ത്രി പറഞ്ഞു.

മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. എന്നാൽ, നന്ദിനി പാൽ സംസ്ഥാനത്ത് വിൽക്കുന്നതിനെതിരെ മിൽമയും രംഗത്തെത്തിയിട്ടുണ്ട്. പാൽ ഒഴികെയുള്ള ഉത്‌പന്നങ്ങൾ കേരളത്തിൽ വിൽക്കുന്നത് മിൽമ എതിർക്കില്ല. എന്നാൽ ക്ഷീരകർഷകർക്ക് ദോഷമാകുന്നതിൽ നിന്ന് നന്ദിനി പിൻമാറണമെന്നാണ് മിൽമയുടെ ആവശ്യം. മിൽമയുടെ എതിർപ്പ് വകവയ്‌ക്കാതെയാണ് നന്ദിനി പാലിന്റെ ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് തുറന്നത്.

Tags: MilmaKarnataka Government
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies