കണ്ണൂർ: ആശുപത്രി വാർഡിൽ സ്ത്രീയ്ക്ക് പാമ്പുകടിയേറ്റു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന ചെമ്പേരി സ്വദേശിനി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ലതയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയ്ക്കാണ് വാർഡിൽ നിലത്ത് കിടക്കുന്നതിനിടെ ലതയെ അണലി കടിച്ചത്. വാടക കൊടുത്ത് കിടക്കുന്ന പേ വാർഡിൽ വെച്ചാണ് അണലിയുടെ കടിയേറ്റത്. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പ് ജനൽ വഴിയോ വാതിൽ വഴിയോ ആയിരിക്കാം റൂമിലേയ്ക്ക് കടന്നതെന്നാണ് നിഗമനം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Comments