നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കും: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കും: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: നട്ടും ബോൾട്ടും മാത്രമല്ല ബ്രഹ്‌മോസ് മിസൈലുകളും ഡ്രോണുകളും ഇലക്ട്രോണിക് യുദ്ധ സാമഗ്രികളും ഇനി യുപിയിൽ നിർമ്മിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 20,000 കോടി രൂപ ചെലവഴിച്ച് ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ സ്ഥാപിക്കുന്ന പ്രതിരോധ വ്യവസായ ഇടനാഴിയിലാണ് സായുധസേനയ്‌ക്കാവശ്യമായ അത്യാധുനിക പ്രതിരോധ സാമഗ്രികൾ നിർമ്മിക്കുക. ആയുധങ്ങൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റി ആത്മനിർഭരത കൈവരിക്കാനാണിതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, ആളില്ലാ വിമാനങ്ങൾ, സായുധ സേനകൾക്കായി ഡ്രോണുകൾ തുടങ്ങിയ എല്ലാം തരത്തിലുള്ള പ്രതിരോധ സാമഗ്രികളും രാജ്യത്ത് തന്നെ വികസിപ്പിക്കും. അതിനാണ് യുപി പ്രതിരോധ വ്യവസായ ഇടനാഴിയെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള അന്തരീക്ഷം യുപിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1700 ഹെക്ടർ സ്ഥലമാണ് പ്രതിരോധ ഇടനാഴിക്കായി ഏറ്റെടുക്കുന്നത്. 36 വ്യവസായങ്ങൾക്കായി 600 ഹെക്ടർ അനുവദിച്ചു കഴിഞ്ഞു. 109 ധാരണാപത്രവും ഒപ്പിട്ടു. 16,000 കോടിയുടെ വ്യവസായങ്ങൾക്കാണ് ഇതിനകം ധാരണാപത്രമായത്, അദ്ദേഹം പറഞ്ഞു.

1971 ലെ യുദ്ധകാലത്ത് രാജ്യത്തിന് കൂടുതൽ യുദ്ധോപകരണങ്ങൾ ആവശ്യമായി വന്നപ്പോൾ പല രാജ്യങ്ങളും ആവശ്യം നിരസിച്ചിരുന്നു.
അന്ന് ബദൽ മാർഗങ്ങൾ തേടേണ്ടി വന്നു. പിന്നീട് കാർഗിൽ യുദ്ധസമയത്തും 1971 ലെ സാഹചര്യം ആവർത്തിച്ചു. അതുവരെ ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ വാങ്ങിയ രാജ്യങ്ങൾ ആയുധങ്ങൾ നൽകാതെ സമാധാനത്തിന്റെ പാഠങ്ങൾ പകരാനാണ് ശ്രമിച്ചത്. അന്ന് അഭ്യർത്ഥന നിരസിച്ച രാജ്യങ്ങളുടെ പേരുകൾ പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്ത ആയുധങ്ങൾ പരമാധികാര രാഷ്‌ട്രത്തിന് അനുയോജ്യമല്ലാത്ത ചില വ്യവസ്ഥകളോടെയാണ് ലഭിക്കുന്നത്. അതിനാൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യയുള്ള ഉപകരണങ്ങൾ സേനയുടെ ഭാഗമാക്കാനും അത് നമ്മുടെ രാജ്യത്ത് മാത്രം വികസിപ്പിക്കണം, പ്രതിരോധ മന്ത്രി വ്യക്തമാക്കി

Tags: rajnath singh
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies