വാഷിംഗ്ടൺ: ഗ്രീൻ കാർഡ് യോഗ്യത മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അമേരിക്ക. ജോലി ചെയ്യുന്നതിനും യുഎസിൽ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇളവ് വരുത്തിയത്. ഇതുവഴി നിരവധി ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്കാണ് പ്രയോജനം ലഭിക്കുക.
എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കുള്ള യോഗ്യത മാനദണ്ഡങ്ങളിലും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിലുമാണ് മാറ്റം. കുടിയേറ്റ നിയമപ്രകാരം വർഷത്തിൽ 1.40 ലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് അനുവദിക്കുന്നത്. എന്നാൽ ഓരോ വർഷവും ഓരോ രാജ്യത്ത് നിന്നുള്ള ഏഴ് ശതമാനം പേർക്കാണി ഗ്രീൻ കാർഡ് ലഭിക്കാറുള്ളത്.
നിയമപരമായി ജോലി ചെയ്യുന്നവർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടിയേറ്റ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ഭുട്ടോറിയ പറഞ്ഞു. വെല്ലുവിളി നേരിടുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനും യുഎസിൽ നിയമപരമായി പ്രവർത്തിക്കാനുള്ള കഴിവ് ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments