ദേ ഇങ്ങനെയാണോ പൊറോട്ട കഴിക്കുന്നത്?! ഇതറിയാതെ പോകരുതേ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദേ ഇങ്ങനെയാണോ പൊറോട്ട കഴിക്കുന്നത്?! ഇതറിയാതെ പോകരുതേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 06:40 pm IST
FacebookTwitterWhatsAppTelegram

മലയാളിയ്‌ക്ക് വായു പോലെ തന്നെ പ്രധാനമാണ് പൊറോട്ടയും. ആഴ്ചയിൽ മിക്ക ദിവസവും കഴിക്കുന്ന ഭക്ഷണമാകും പൊറോട്ട. ഏറ്റവും അധികം പേർ ഇഷ്ടപ്പെടുന്നതിനപ്പുറം ഏറ്റവുമധികം ചീത്തപ്പേര് കേൾക്കുന്ന ഒന്നാണ് പൊറോട്ട. അതിന് പിന്നിലെ കാരണമെന്താണ് എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. പൊറോട്ട ആണ് കഴിച്ചതെന്ന് പറഞ്ഞാൽ പിന്നെ അരുതുകൾ കൽപ്പിക്കുന്ന പതിവുണ്ട്.

തമിഴ്‌നാട് വഴിയാണ് പൊറോട്ടയെത്തിയതും താരമായതും. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ തുറമുഖ നിർമ്മാണത്തിനായി ശ്രീലങ്കയിൽ നിന്നെത്തിയ തൊഴിലാളികളാണ് ആദ്യമായി ഇന്ത്യയിൽ പൊറോട്ട എത്തിച്ചത്. തമിഴ്‌നാട്ടിലും പിന്നീട് കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങി ദക്ഷിണേന്ത്യയിലൊട്ടാകെ പൊറോട്ട ജനപ്രിയമായി.

മൈദ കൊണ്ടാണ് പൊറോട്ട ഉണ്ടാക്കുന്നത്. ഒപ്പം മുട്ടയും എണ്ണയുമൊക്കെ ചേർക്കുന്നു. ഗോതമ്പ് സംസ്‌കരിച്ച് അതിലെ തവിടും ധാതുക്കളുമൊക്കെ ഇല്ലാതാക്കി വെളിപ്പിച്ചെടുക്കുന്ന വസ്തുവാണ് ഈ മൈദ. ബെൻസൈൽ പെറോക്‌സൈഡാണ് ഈ വെളുപ്പിക്കലിന് സഹായിക്കുന്നത്. കൂടാതെ അലാക്‌സാൻ എന്ന രാസവസ്തുവും വ്യാപകമായി മൈദയിൽ ഉപയോഗിക്കുന്നു. ഇത് പ്രമേഹം പോലുള്ള രോഗങ്ങൾക്ക് വഴിവെയ്‌ക്കുമെന്ന പഠനങ്ങളിൽ പറയുന്നു.

ബ്രഡ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകൾ, പഫ്‌സ്, വിദേശ ആഹാരമായ കുബ്ബുസ് എന്നിവയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് മൈദ. എന്നാൽ അവയ്‌ക്ക് ഒന്നുമില്ലാത്ത ചീത്തപ്പേരാണ് പൊറോട്ടയ്‌ക്ക് മാത്രമുള്ളത്. നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാകുന്ന യാതൊരു ധാതുക്കളും ജീവകങ്ങളും പ്രോട്ടീനും പൊറോട്ടയിൽ ഇല്ലെന്നതാണ് വസ്തുത. ശരീരത്തിന് ആവശ്യമില്ലാത്ത ഒൻപത് ഗ്രാം കൊഴുപ്പും മൈദയിൽ അടങ്ങിയിരിക്കുന്നു.

നാം കഴിക്കുന്ന ഭക്ഷണത്തിൽനിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുന്നത് സൂചിപ്പിക്കുന്ന ഗ്ലൈസീമിക് ഇൻഡക്സ് പൊറോട്ടയിൽ വളരെ കൂടുതലാണ്. പൊറോട്ടയിൽ ദഹനസാഹിയായ നാരുകളൊന്നും ഇല്ലാത്തിനാൽ പെട്ടെന്ന് ദഹിച്ച്, ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുന്നു. വനസ്പതി ഉപയോഗിച്ച് പൊറോട്ടയുടെ മൈദമാവ് കുഴയ്‌ക്കുന്നതാണ് മറ്റൊരു അപകടകരമായ വസ്തുത. ഹൈഡ്രജൻ അയൺ ചേർത്ത ഹൈഡ്രോജേനറ്റഡ് വെജിറ്റബിൾ ഓയിൽ ആണ് വനസ്പതി. ഹൃദയത്തിന് ഏറ്റവും അപകടകരമാണ് ഇത്. പൊറോട്ട കൂടുതൽ സമയം കേടാകാതിരിക്കാനും നല്ല സമയം ലഭിക്കുന്നതിനുമാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

സാധാരണഗതിയിൽ പൊറോട്ടയ്‌ക്കൊപ്പം ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങിയവയാണ് കഴിക്കുന്നത്. മൂന്ന് പൊറോട്ടയിൽ നിന്ന ഏകദേശം 400 കിലോ കലോറി ഊർജ്ജമാണ് ലഭിക്കുന്നത്. ഇതിനൊപ്പം കറിയോ ഫ്രൈയോ കഴിക്കുന്നതോടെ ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഊർജ്ജം ലഭിക്കുന്നു. ഇത് കൊഴുപ്പ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. നാരുകൾ അടങ്ങിയിട്ടില്ലാത്ത ആഹാരമാണ് പൊറോട്ട. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നതിനൊപ്പം സാലഡുകൾ കഴിക്കേണ്ടതാണ്. സാലഡ് ഇല്ലെങ്കിൽ പോലും സവോള എങ്കിലും ഒപ്പം കഴിക്കാൻ ശ്രദ്ധിക്കാം. ആഴ്ചയിൽ ഒരുതവണ മാത്രം പൊറോട്ട കഴിക്കുന്നതാണ് നല്ലത്. നാരുകൾ അടങ്ങിയിട്ടില്ലാത്തതിനാൽ ഇവ അസിഡിറ്റിയ്‌ക്ക് കാരണമാകും.

മൈദയ്‌ക്ക് അല്ലേ ഗുണമില്ലാത്തത് അതുകൊണ്ട് നാളെ മുതൽ ഗോതമ്പ് പൊറോട്ട ശീലമാക്കാം എന്ന് വിചാരിച്ചാൽ അതും ശരീരത്തിന് കാര്യമായ ഗുണം നൽകുന്നില്ലെന്ന വസ്തുത മനസിലാക്കുക. കാരണം ഗോതമ്പ് കൊണ്ട് പൊറോട്ട ഉണ്ടാക്കുമ്പോൾ ധാരാളം എണ്ണ ആവശ്യമാണ്. ഗോതമ്പ പൊറോട്ട കഴിക്കുന്നത് അമിത അളവിൽ എണ്ണ ശരീരത്തിലെത്തുന്നതിന് കാരണമാകും.

Tags: porotta
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies