സ്വയം വിവാഹം കഴിച്ച് ഞെട്ടിച്ച് വ്യക്തിയായിരുന്നു ക്ഷമ ബിന്ദു. ഇന്ത്യയിൽ ആദ്യ സംഭവമായിരുന്നു ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവിന്റെ വിവാഹം. ഇപ്പോഴിതാ വിവാഹ വാർഷികം ആഘോഷിക്കുകയാണ് ക്ഷമ.
‘ ഹാപ്പി ആനിവേഴ്‌സറി’ എന്ന് എഴുതി കൊണ്ട് ക്ഷമ പങ്കുവെച്ച പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. വിവാഹത്തിന് സ്വന്തമായി സിന്ദൂരം അണിയിക്കുന്നതും, ഒറ്റയ്‌ക്കു സഞ്ചരിക്കുന്നതും തുടങ്ങി ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭിമാനം തോന്നുന്നുവെന്നാണ് പലരും കമന്റ് ചെയ്തത്.
മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത ക്ഷമ, താൻ ഒരു വധു ആകണമെന്ന് കൊതിച്ചിരുന്നു. തന്നോടുള്ള ഇഷ്ടം പ്രകടമാക്കാനുള്ള വഴി കൂടിയായിരുന്നു ക്ഷമയ്‌ക്ക് സ്വയം വിവാഹം. സോളോഗമി അല്ലെങ്കിൽ ഓട്ടോഗമി ഇന്ത്യയിൽ ആദ്യമായാണ് നടന്നത്. അതുകൊണ്ട് തന്നെ ഒരുപാട് ചോദ്യങ്ങളെയും പരിഹാസങ്ങളെയും ക്ഷമയ്‌ക്ക് നേരിടേണ്ടതായി വന്നു. എന്നാൽ പൂർണ പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിന്നതോടെ വിവാഹം ആഘോഷമായി. ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ സീനിയർ റിക്രൂട്ട്മെന്റ് ഓഫിസറാണ് 25-കാരിയായ ക്ഷമ.















