വയനാട്: കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാരാപ്പുഴ അണക്കെട്ടിലാണ് സംഭവം. വയനാട് നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. അണക്കെട്ടിന് സമീപത്തെ നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം സംഭവിച്ച ഉടൻ ഇയാൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു.
Comments