എറണാകുളം: പിറവം മുളക്കുളം വടക്കേക്കര തിരുവീശകുളം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ഠബന്ധ നവീകരണ കലശ, പരിവാര പ്രതിഷ്ഠ കർമ്മങ്ങൾ ഇന്ന് ആരംഭിക്കും. 11 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾ ഈ മാസം 29 ന് അവസാനിക്കും. ക്ഷേത്ര തന്ത്രി മനയത്തറ്റ് ദിനേശൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ലാലൻ ശാന്തികളുടെയും മുഖ്യ കാർമ്മികത്വത്തിലാകും ചടങ്ങുകൾ നടക്കുക. ക്ഷേത്ര ചൈതന്യ വർദ്ധനവിന് വേണ്ടി തന്ത്ര ശാസ്ത്ര വിധി പ്രകാരമാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
മഹാദേവന് പ്രീതികരമായ കർപ്പൂരാദി കലശവും സങ്കീർണ്ണമായ പ്രായശ്ചിത്ത ക്രിയകളോടും കൂടിയാണ് നവീകരണ ചടങ്ങുകൾ സജ്ജമാക്കിയിരിക്കുന്നത്. പ്രതിഷ്ഠാ ശുദ്ധീകരണം നടത്തി ക്ഷേത്ര ചൈതന്യം വർദ്ധിപ്പിച്ച് നാടിന്റെയും പൊതുജനങ്ങളുടെയും സസ്യജന്തുജാലങ്ങളുടെയും സർവ്വൈശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാണ് ശ്രേഷ്ഠമായ പ്രതിഷ്ഠാ കലശ ചടങ്ങ് നടത്തുന്നത്.
ജൂൺ 20-ന് ബുധനാഴ്ച രാവിലെ 5.20-നും 7.20-നും മദ്ധ്യേയുള്ള മിഥുനം രാശി ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്ര ശാന്തി സുധീഷിന്റെ സഹമാർമികത്വത്തിലുമാണ് പ്രതിഷ്ഠാകലശ ചടങ്ങുകൾ നടക്കുക.















