വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ താരമാണ് സംയുക്ത വർമ്മ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ ബിജു മേനോനുമായുള്ള വിവാഹം. പിന്നാലെ അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.
അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ നിറസാന്നിധ്യമാണ് താരം. അതിലേറെ അടിപൊളി താരം പങ്കുവെയ്ക്കുന്ന യോഗ വീഡിയോകളാണ്. യോഗ മാനസികമായി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ക്ഷമ പഠിച്ചത് യോഗ പരിശീലനത്തിലൂടെയാണെന്നും സംയുക്ത വർമ്മ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ യോഗ ചെയ്ത ശേഷം വിശ്രമിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ എങ്ങനെ വിശ്രമിക്കാമെന്ന് പഠിക്കുന്നത് വലിയ ശക്തിയാകും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ യോഗാ മാറ്റിലേക്ക്’ എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. കൂടുതൽ ചെറുപ്പമായല്ലോ, സുന്ദരിയായല്ലോ എന്നതടക്കം കമന്റുകളാണ് പോസ്റ്റിൽ.
സംയുക്ത വർമ്മയുടെ വൈറൽ പോസ്റ്റ്
അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിന്ന സമയത്താണ് സംയുക്ത വർമ്മ യോഗയിൽ ഉപരിപഠനം നടത്തിയത്. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ദേഷ്യം കുറഞ്ഞതായും പിസിഒഡി പ്രശ്നങ്ങൾക്ക് അറുതി വന്നതായും അവർ വ്യക്തമാക്കിയിരുന്നു.
Comments