പ്രിയ താരങ്ങളുടെ കുടുംബസമേതമുള്ള ചിത്രങ്ങളൊക്കെയും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. താരങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ സജീവമായതുകൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ പെട്ടെന്നാണ് വൈറലാകുന്നത്. ഇത്തരത്തിൽ സുരേഷ്‌ഗോപി പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയതാരം സുരേഷ് ഗോപിയുടെ കുടുംബബ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭാര്യ രാധികയ്‌ക്കും മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ എന്നിവർക്കുമൊപ്പം താരം പുഞ്ചിരി തൂകി നിൽക്കുന്ന ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. കുടംബസമേതം ക്ഷേത്രദർശനം നടത്തിയതിന് ശേഷം തിരുസന്നിധിയിൽ വെച്ചെടുത്ത ചിത്രമാണിത്. ചിത്രം വൈറലായതോടെ ആരാധകർ ചോദിച്ചത് മറ്റൊരുകാര്യമായിരുന്നു. ഇതിൽ ഒരാളെ കാണാനില്ലല്ലോ എന്നായിരുന്നു ആരാധകരുടെ പരാതി. സുരേഷ് ഗോപിയുടെ ഇളയമകൾ ഭാവ്‌നിയെയാണ് ആരാധകർ അന്വേഷിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താരത്തിന്റെ മകൾ ഭാഗ്യ ബിരുദം കരസ്ഥമാക്കിയതിന് പിന്നാലെയുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ബ്രിട്ടീഷ് കൊളമ്പിയ കൊട്ടാരത്തിൽ നിന്നുമായിരുന്നു താരപുത്രി ബിരുദം കരസ്ഥമാക്കിയത്. തന്റെ പ്രിയപ്പെട്ടവർക്കൊപ്പമുള്ള ചിത്രങ്ങളും ഭാഗ്യ പങ്കുവെച്ചിരുന്നു. എന്നാൽ അച്ഛന്റെ പാത പിന്തുടർന്ന് ഗോകുലും മാധവും സിനിമയിൽ സജീവമാകുകയാണ്. മുദ്ദുഗൗ, മാസ്റ്റർപീസ്, പാപ്പൻ എന്നീ ചിത്രങ്ങളിലൂടെ ഗോകുൽ മലയാളികൾക്ക് സുപരിചിതനായി. ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയിൽ ഗോകുലം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കുമ്മാട്ടികളി എന്ന ചിത്രത്തിലൂടെയാണ് മാധവ് സുരേഷ് സിനിമയിലേക്ക് രംഗപ്രവേശനം നടത്തിയത്. അരുൺ വർമയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഗരുഡൻ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെ പുതിയ ചിത്രം.
Comments