പടനയിച്ച് ക്യാപ്റ്റൻ; ആവേശ കൊടുമുടി കയറിയ ആദ്യ ആഷസ് ടെസ്റ്റിൽ വിജയം അടിച്ചെടുത്ത് ഓസ്‌ട്രേലിയ; ഇംഗ്ലണ്ടിന് വിജയം നിഷേധിച്ചത് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പടനയിച്ച് ക്യാപ്റ്റൻ; ആവേശ കൊടുമുടി കയറിയ ആദ്യ ആഷസ് ടെസ്റ്റിൽ വിജയം അടിച്ചെടുത്ത് ഓസ്‌ട്രേലിയ; ഇംഗ്ലണ്ടിന് വിജയം നിഷേധിച്ചത് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 08:26 am IST
Cricket - Ashes - First Test - England v Australia - Edgbaston Cricket Ground, Birmingham, Britain - June 20, 2023 Australia's Pat Cummins celebrates after Australia win the first test by 2 wickets Action Images via Reuters/Paul Childs

Cricket - Ashes - First Test - England v Australia - Edgbaston Cricket Ground, Birmingham, Britain - June 20, 2023 Australia's Pat Cummins celebrates after Australia win the first test by 2 wickets Action Images via Reuters/Paul Childs

FacebookTwitterWhatsAppTelegram

എഡ്ജ്ബാസ്റ്റൺ: ഓരോ പന്തിലും ആവേശം.. മാറി മറിയുന്ന സാദ്ധ്യതകൾ..വിജയ തേരേറാൻ പടനയിച്ച് പോരാളികൾ.. ഒടുവിൽ ഒന്നാം ആഷസ് ടെസ്റ്റിൽ യുദ്ധം ജയിച്ച് കമ്മിൻസ് നയിച്ച ഓസിസ് വിജയം നേടിയപ്പോൾ അതിന് ഇരട്ടിമധുരമായി. വിജയസാദ്ധ്യത വിരളമായിരുന്ന മത്സരത്തിൽ ഇംഗ്ലണ്ടിന്റെ കൈയിൽ നിന്ന് ഓസ്‌ട്രേലിയ അടിച്ചെടുക്കുകയായിരുന്നു വിജയം. ഓസിസ് സമനിലയ്‌ക്ക് വേണ്ടിയാകും ശ്രമിക്കുന്നതെന്ന് കരുതിയിരുന്ന ഇംഗ്ലണ്ടിന്റെ സമനില തെറ്റിക്കുന്ന പ്രകടനമായിരുന്നു ഓസിസ് ബാറ്റർമാരുടേത്.

പൊരുതിനിന്ന ഉസ്മാൻ ഖവാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് മടക്കിയെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഒലി റോബിൻസണും ഓസീസിനെ മുൾമുനയിൽ നിർത്തിയെങ്കിലും പതറിയില്ല. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസ് നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടു. 44 റൺസുമായി കമ്മിൻസും 16 റൺസെടുത്ത ലിയോണും ചേർന്ന് ഓസ്‌ട്രേലിയൻ ചരിത്രത്തിൽ ഏഴുതിചേർത്തത് അവിസ്മരണീയ വിജയം.

രണ്ടാം ഇന്നിങ്‌സിൽ 282 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് കഴിഞ്ഞ ദിവസം മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്‌കോട്ട് ബൊളാണ്ടുമായി ചേർന്ന ഉസ്മാൻ ഖവാജയിലായിരുന്നു ഓസീസിന്റെ പ്രതീക്ഷ. എന്നാൽ അഞ്ചാം ദിനം തുടങ്ങിയപ്പോൾ തന്നെ 20 റൺസെടുത്ത ബോളാണ്ട് കൂടാരം കയറി. ഓസീസിന്റെ അടുത്ത പ്രതീക്ഷയായ ട്രാവിസ് ഹെഡിനും അധികം ആയുസുണ്ടായില്ല. സ്‌കോർ 145ൽ നിൽക്കെ 16 റൺസെടുത്ത ഹെഡിനെ മൊയീൻ അലി മടക്കി. 20 റൺസെടുത്ത അലക്‌സ് ക്യാരിയെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ച മട്ടായിരുന്നു.

81ാമത്തെ ഓവറിൽ ക്യാരി പുറത്താകുമ്പോൾ ജയിക്കാൻ 55 റൺസ് വേണം. ആകെ രണ്ടുവിക്കറ്റ് മാത്രമേ ബാക്കിയുള്ളൂ. ഈ ഘട്ടത്തിലാണ് കമ്മിൻസ് അസാധാരണ പോരാട്ടവീര്യം പുറത്തെടുത്തത്. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് റൺറേറ്റ് കാത്ത് വിജയത്തിലേക്ക് പന്തടിച്ചുകയറ്റി. 73 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമാണ് കമ്മിൻസിന്റെ ഇന്നിങ്‌സ്. ലിയോൺ 28 പന്തുകളെ അതിജീവിച്ച് രണ്ട് ഫോറുകൾ നേടി. പരമ്പരയിൽ ഓസീസ് 1-0 ലീഡ് നേടി.ലോർഡിസിൽ 28നാണ് രണ്ടാം ടെസ്റ്റ്. സ്‌കോർ: ഇംഗ്ലണ്ട് 393/8, 273, ഓസ്‌ട്രേലിയ 386, 282/8.

Tags: australiaenglandashes
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies