നിഖിലിന്റെ വ്യാജ ബിരുദം; വിവരമറിഞ്ഞിട്ടും പുറത്തുവിടാതെ പൂഴ്ത്തിയത് അഞ്ചുമാസം; വിവരാവകാശ രേഖയും മുക്കി കുട്ടിസഖാവിന് കുടപിടിച്ച് എം.എസ്.എം കോളേജ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിഖിലിന്റെ വ്യാജ ബിരുദം; വിവരമറിഞ്ഞിട്ടും പുറത്തുവിടാതെ പൂഴ്‌ത്തിയത് അഞ്ചുമാസം; വിവരാവകാശ രേഖയും മുക്കി കുട്ടിസഖാവിന് കുടപിടിച്ച് എം.എസ്.എം കോളേജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 11:45 am IST
d

d

FacebookTwitterWhatsAppTelegram

ആലപ്പുഴ; നിഖിൽ തോമസിന്റെ വ്യാജരേഖയെപ്പറ്റിയുള്ള വിവരം അഞ്ചുമാസങ്ങൾക്കു മുൻപേ അറിഞ്ഞിട്ടും വിവരം പുറത്തുവിടാതെ പൂഴ്‌ത്തിവയ്‌ക്കുകയായിരുന്നു കായംകുളം എം.എസ്.എം കോളേജ് അധികൃതർ. ഇതിനിടെ നിഖിൽ തോമസ് അഡ്മിഷനായി സമർപ്പിച്ച രേഖകളുടെ അധികാരികത ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷയും കോളേജ് മാസങ്ങളോളം മുക്കി കുട്ടിസഖാവിന് കുടപിടിക്കുകയായിരുന്നു.

നിഖിൽ തോമസിന്റെ ബിരുദയോഗ്യതയിൽ സംശയം ഉന്നയിച്ചുള്ള വിദ്യാർഥികളുടെ പരാതി 5 മാസം മുൻപാണ് കോളേജിന് ലഭിക്കുന്നത്. എംകോമിനു പ്രവേശനം നേടാൻ നിഖിൽ സമർപ്പിച്ച രേഖകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു വിവരാവകാശ അപേക്ഷ നൽകിയ വിദ്യാർഥി സംഘടനാ പ്രവർത്തകരെ സ്വാധീനിച്ചു പരാതി പിൻവലിപ്പിക്കാനും ശ്രമം നടന്നു. ഇതിന് അവർ വഴങ്ങാതിരുന്നതോടെ പിന്നീട് ചില കോണുകളിൽ നിന്ന് ഭീഷണിയുമെത്തി.

കഴിഞ്ഞ ജനുവരി 30 നാണ് കോളജിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനു വിവരാവകാശ അപേക്ഷ നൽകുന്നത്. ഇതിനു പിന്നാലെ ‘നിഖിലിനെ ഉപദ്രവിക്കരുത്’ എന്നാവശ്യപ്പെട്ടു മറ്റു പല കോളജുകളിലെയും അദ്ധ്യാപകർ തന്നെ വിളിച്ചെന്ന് ആദിത്യൻ പറയുന്നു. ഇതുവരെ ഈ അപേക്ഷയ്‌ക്കു മറുപടി ലഭിച്ചിട്ടില്ല.

നിഖിൽ പിജി പ്രവേശത്തിനു സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ആവശ്യപ്പെട്ട് എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ബാദുഷ ബഷീർ വിവരാവകാശ അപേക്ഷ നൽകി. സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഒരു മാസത്തിനു ശേഷം ഇതു മടക്കി. വീണ്ടും അപേക്ഷ നൽകിയെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്‌ക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.

അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കായംകുളം എം.എസ്.എം കോളേജ് നിയോഗിച്ച അഭ്യന്തര അന്വേണസമിതി ഇന്ന് പ്രിൻസിപ്പല്ലിന് റിപ്പോർട്ട്് നൽകും. കോളേജ് നടപടിക്രമങ്ങൾ പാലിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. സർട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനമില്ലെന്നും പറയുന്ന റിപ്പോർട്ടിൽ കോളേജിന് ക്ലീൻചീറ്റാണ് നൽകിയിരിക്കുന്നത്.

Tags: Alappuzhathomasnikhil
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies