പാകിസ്താന്റെ വമ്പൊടിച്ച് സാഫ് കപ്പിലെ കന്നിയങ്കത്തിന് തുടക്കമിടാൻ ഇന്ത്യ; 8 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത് ഒൻപതാം കിരീടം; മത്സരം രാത്രി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താന്റെ വമ്പൊടിച്ച് സാഫ് കപ്പിലെ കന്നിയങ്കത്തിന് തുടക്കമിടാൻ ഇന്ത്യ; 8 ടീമുകൾ മാറ്റുരയ്‌ക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ലക്ഷ്യംവയ്‌ക്കുന്നത് ഒൻപതാം കിരീടം; മത്സരം രാത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 01:52 pm IST
FacebookTwitterWhatsAppTelegram

 

ബെംഗളൂരു; സാഫ് കപ്പ് ഫുട്ബോളിന് ഇന്ന് ബെംഗളൂവിൽ തുടക്കമാകുമ്പോൾ ഇന്ത്യയുടെ എതിരാളികൾ ചിരവൈരികളായ പാകിസ്താനാണ്. ഇന്റർകോണ്ടിനന്റൽ കപ്പ് വിജയത്തിന്റെ പകിട്ടോടെയാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുന്നതെങ്കിലും ഇത്തവണ അത്ര അനായാസമാകില്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ. ഉദ്ഘാടന മത്സരത്തിൽ പകൽ 3.30ന് കുവൈത്ത് നേപ്പാളിനെ നേരിടും. ആകെ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളായി മത്സരിക്കുക. ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് മുന്നേറും. ജൂലൈ നാലിനാണ് ഫൈനൽ. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരങ്ങളെല്ലാം.

ഇന്ത്യയെ സംബന്ധിച്ച് പാകിസ്താൻ വെല്ലുവിളിയല്ലെങ്കിലും എല്ലാ മത്സരങ്ങളും കടുത്തതാണെന്ന് കോച്ച് ഇഗോർ സ്റ്റിമാക് പറഞ്ഞു. ഗ്രൂപ്പിലുള്ളവരെല്ലാം മികച്ച ടീമുകളാണെന്നും കടുത്ത പോരാട്ടങ്ങൾ തന്നെ പ്രതീക്ഷിക്കാമെന്നും കോച്ച് പറഞ്ഞു.ഭുവനേശ്വറിലെ ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യ, കുവൈത്ത്, നേപ്പാൾ, പാകിസ്താൻ എന്നിവരാണ് എ ഗ്രൂപ്പിലുള്ളത്. ബി ഗ്രൂപ്പിൽ ലബനൻ, മാലദ്വീപ്, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവർ. ജൂലൈ നാലിനാണ് ഫൈനൽ.

വീസ വൈകിയതുമൂലം ഏറെ താമസിച്ചാണ് പാക് ടീം ബെംഗളൂരുവിലെത്തിയത്. രാത്രി ഏഴരയ്‌ക്കാണ് മത്സരം. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഷോക്കേസിൽ അധികമുള്ള ട്രോഫിയാണ് സാഫ് കപ്പ്. ഇതുവരെ നടന്ന 13 സാഫ് ചാമ്പ്യൻഷിപ്പുകളിൽ എട്ടിലും ചാമ്പ്യൻമാരായത് ഇന്ത്യയാണ്. 2021ൽ ഒടുവിൽ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. ഫിഫയുടെ സസ്പെൻഷനിലായതിനാൽ ശ്രീലങ്ക ടൂർണമെന്റിനില്ല. അഫ്ഗാനിസ്ഥാൻ സാഫിൽനിന്ന് പിന്മാറി സെൻട്രൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഭാഗമായി.

 

Tags: pakIndiacup
ShareTweetSendShare

More News from this section

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

ട്രെയിനില്‍ ഈ സാധനങ്ങള്‍ കൊണ്ടുപോയാല്‍ പിഴ ഉറപ്പ്! പുതിയ റെയില്‍വേ മാര്‍ഗനിര്‍ദേശത്തില്‍ കായികതാരങ്ങള്‍ക്ക് വന്‍ ഇളവ്

കെപിസിസി പുനഃസംഘടനയ്‌ക്ക് മുന്നോടിയായി കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുന്നു. ബെന്നി ബെഹനാനും ജോസഫ് വാഴക്കനും വേണ്ടി ചരടുവലി ശക്തം

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

Latest News

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കൊല്ലത്ത് ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; ഒളിവിലായിരുന്ന മരുമകൻ അറസ്റ്റിൽ

ജർമ്മനിയെ നടുക്കിയ ക്രിസ്മസ് മാർക്കറ്റ്  ഭീകരാക്രമണം; സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ്

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

‘കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടത് വിദ്യാഭ്യാസം, മദ്യമല്ല”; കുറഞ്ഞ വീര്യമുള്ള മദ്യനയത്തിനെതിരെ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട്ട് സ്കൂൾ വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; വയനാട് വഴി കർണാടകയിലേക്ക് കടന്നതായി സംശയം, അന്വേഷണം ഊർജിതം

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies