യോഗയിലൂടെ യോഗ്യമായിരിക്കട്ടെ ജീവിതം..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോഗയിലൂടെ യോഗ്യമായിരിക്കട്ടെ ജീവിതം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ജൂൺ 21, അന്താരാഷ്‌ട്ര യോഗാ ദിനം. യോഗ കേവലമൊരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും ഈ പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണത്. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസിന്റെയും മാറ്റം ലക്ഷ്യമിടുന്ന ഒരു മാന്ത്രികത അതിൽ ഒളിച്ചിരിപ്പുണ്ട്.

2015 ജൂൺ 21 മുതലാണ് അന്താരാഷ്‌ട്രതലത്തിൽ യോഗാദിനം ആചരിച്ച് തുടങ്ങിയത്. ഐക്യരാഷ്‌ട്രസഭയുടെ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. യോഗാദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ആഹ്വാനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഏറെ ചരിത്രമുള്ള യോഗ ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലി ജൂൺ 21-ന് അന്താരാഷ്‌ട്ര യോഗാദിനമായി ആഘോഷിക്കാമെന്ന് പ്രഖ്യാപിക്കുകയും 180-ഓളം രാജ്യങ്ങൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഡൽഹിയിലെ രാഷ്‌ട്രപതിഭവനിലാണ് ഇന്ത്യയിൽ ആദ്യമായി അന്താരാഷ്‌ട്ര യോഗാദിനം ആചരിച്ചത്. അന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ 36,000 പേരാണ് പങ്കെടുത്തത്. 35 മിനിറ്റ് നീണ്ട് നിന്ന് യോഗാഭ്യാസത്തിൽ 21 യോഗമുദ്രകളാണ് ചെയ്തത്. ആ ദിനം ഗിന്നസ് ബുക്കിലും ഇടം നേടിയിരുന്നു. 84 രാജ്യങ്ങളിൽ നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തത്. യോഗ ലോകത്തെ ഒന്നിപ്പിച്ചുകൊണ്ട് ഈ നൂറ്റാണ്ടിൽ നാം തിരിച്ചറിയുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.

മനസിന്റെയും ശരീരത്തിന്റെയും ഐക്യത്തെ പ്രതീകപ്പെടുത്തുന്ന ‘ചേരുക’, അല്ലെങ്കിൽ ‘ഒരുമിക്കുക’ എന്നർത്ഥമുള്ള സംസ്‌കൃത മൂലമായ ‘യുജ്’ എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സ്ഥിരമായി യോഗ പരിശീലിക്കുന്നതോടെ ഒരു വ്യക്തിയ്‌ക്ക് പിതാവിനെ പോലെ സംരക്ഷിക്കുന്ന ധൈര്യം, അമ്മയുടെ ക്ഷമ, സ്ഥിരമായ സുഹൃത്തായി മാറുന്ന മാനസിക സമാധാനം എന്നിങ്ങനെയുള്ള പല ഗുണങ്ങൾ ഉൾക്കൊള്ളാൻ കഴിയും. യോഗ മനുഷ്യനെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കും. നമ്മുടെ ജീവിത രീതിയെ മാറ്റാൻ യോഗയ്‌ക്ക് കഴിയും.

വേദകാലം മുതലാണ് യോഗ ഭാരതത്തിൽ ആരംഭിച്ചത്. വർഷങ്ങളായി ഭാരതീയരുടെ ജീവിതശൈലിയുടെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ് ഈ വ്യായാമമുറ. അറിവ്, കർമം, ഭക്തി എന്നിവയുടെ ഉത്തമമായ കൂടിച്ചേരൽ കൂടിയാണിത്.’വസുധൈവ കുടുംബത്തിന് യോഗ’ എന്നതാണ് 2023-ലെ യോഗദിന പ്രമേയം. ലോകത്തെ തന്നെ ഒത്തൊരുമയുള്ള ‘ഏകകുടുംബ’മായി കണക്കാക്കുന്നതിനുള്ള മാർഗങ്ങളിലൊന്നാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുകയെന്ന ഉദ്ദേശ്യം കൂടി യോഗയ്‌ക്കുണ്ട്. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. യോഗയുടെ ഗുണങ്ങൾ നമ്മളിലേക്കെത്തിക്കുക എന്നതാണ് യോഗാദിനത്തിന്റെ പ്രധാനലക്ഷ്യം. യോഗ ഇന്ത്യയ്‌ക്ക് പുതിയ ഒരു സംഭവമല്ല. ചരിത്രം പരിശോധിച്ചാൽ വേദകാലഘട്ടത്തിന് മുൻപും ഇവിടെ യോഗാഭ്യസികളുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.

പടിഞ്ഞാറൻ രാജ്യങ്ങളെ യോഗ പരിചയപ്പെടുത്തിയത് സ്വാമി വിവേകാനന്ദനാണ്. 1893-ൽ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിലായിരുന്നു അത്. പിന്നീട് യോഗ ഇവിടങ്ങളിൽ പഠനവിഷം തന്നെയായി മാറി. അത്രമാത്രം അഭിനിവേശമായിരുന്നു പടിഞ്ഞാറാൻ രാജ്യക്കാർക്ക് ഭാരതീയരുടെ യോഗയോട്. മഹാ ഋഷിവര്യനായ പതഞ്ജലിയും യോഗയിൽ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സദ്ഗുരിക്കന്മാരെ അനുസ്മരിക്കാനുള്ള ഒരുദിവസം എന്ന നിലയുമാണ് ഇന്നേ ദിനം യോഗ ദിനമായി തിരഞ്ഞെടുത്തത്. സൂര്യൻ വടക്ക് നിന്ന് ദക്ഷിണ മേഖലയിലേക്ക് നീങ്ങി തുടങ്ങുന്ന ദിനം കൂടിയാണ് ജൂൺ 21.

യോഗ എന്ന വ്യായാമ മുറയ്‌ക്ക് പല തരത്തിൽ അർത്ഥം കണ്ടെത്തുന്നവരുണ്ട്. ചിലർ ഇതിനെ ആസനകളെന്നും മറ്റ് ചിലർ ഇതിനെ ആത്മീയ പാതയാണെന്നും വിശ്വസിക്കുന്നു. മറ്റ് ചിലരാകട്ടെ ഇതിനെ ആരോഗ്യഗുണം പ്രതിനിധാനം ചെയ്യുന്നതായി പറയുന്നു. കേവലം ശാരീരിക വ്യായമമല്ല യോഗ, ഇതൊരു വ്യക്തിയുടെ ചിന്താഗതിയിൽ ഒരുപാട് വ്യത്യാസം സൃഷ്ടിക്കാൻ കഴിവുള്ള മന്ത്രയാണ് യോഗ. കരുത്തും ബുദ്ധിയും വിവേകവും ആർജ്ജിക്കണമെങ്കിൽ യോഗയെ പിന്തുടരുന്നത് ഉചിതമായിരിക്കും. യോഗ തന്നിൽ തന്നെയുള്ള കഴിവുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കുന്നു. എത്ര ആത്മാർത്ഥമായി ആശയവിനിമയം നടത്താം, ഏത് സാഹചര്യത്തെയും എത്രത്തോളം നൈപുണ്യത്തോടെ പ്രവർത്തിക്കാനാകും എന്നതിനൊക്കെ യോഗയിൽ ഉത്തരമുണ്ട്. പരിശീലിച്ചെടുക്കുകയേ വേണ്ടൂ….

എല്ലാവർക്കും യോഗാദിനാശംസകൾ

Tags: yoga dayYoga2023
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies