മൂക്ക് പൊത്താൻ വരട്ടെ; അടുക്കള സിങ്കിലെ രൂക്ഷ ഗന്ധത്തോട് വിട പറയാം; ചെയ്യേണ്ടത് ഇത്രമാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂക്ക് പൊത്താൻ വരട്ടെ; അടുക്കള സിങ്കിലെ രൂക്ഷ ഗന്ധത്തോട് വിട പറയാം; ചെയ്യേണ്ടത് ഇത്രമാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ഒരു വീട്ടിൽ ഏറ്റവുമധികം വൃത്തി വേണ്ടയിടമാണ് അടുക്കള. വൃത്തിയും ഭംഗിയുമൊക്കെ തീർച്ചയായും അടുക്കളയ്‌ക്ക് ആവശ്യമാണ്. ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാം പാകം ചെയ്യുന്നിടമായത് കൊണ്ട് തന്നെ പെട്ടെന്ന് വൃത്തിക്കേടാകാനും സാദ്ധ്യതയുണ്ട്. ഇത്തിരി മീനോ ഇറച്ചിയോ വൃത്തിയാക്കിയാൽ മതി അടുക്കളയുടെ ചന്തം മാറാൻ. ഇത് മാറാനായി പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് വീട്ടിലെ നാരിശക്തികൾ.

അതുപോലെ തന്നെ എന്നും എപ്പോഴും വൃത്തിയായി പരിപാലിക്കേണ്ടയിടമാണ് സിങ്ക്. ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും കറിയ്‌ക്ക് അരിഞ്ഞതുമെല്ലാം പൊതുവേ ഇടുന്നത് സിങ്കിലാണ്. ഇത് പല തരത്തിലുള്ള ബാക്ടീരിയകൾക്കും മറ്റ് കീടാണുക്കൾക്കും  വളരാൻ  കാരണമാകും. ഇതുവഴി സിങ്കിൽ രൂക്ഷഗന്ധവും ഉണ്ടാകാറുണ്ട്. ഇത് മാറാനായി നിരവധി വഴികൾ പയറ്റി മടത്തവരാണ് പല അമ്മമാരും. എന്നാൽ അവർക്കായി ചില പൊടിക്കൈകൾ ഇതാ…

നാരങ്ങ പിഴഞ്ഞ് അതിന്റെ തൊലി കളയാൻ വരുന്നതിന് മുൻപ് സിങ്കിലെ ദുർഗന്ധം മാറ്റാനൊന്ന് ഉപയോഗിച്ച് നോക്കൂ. നാരങ്ങ നീര് പിഴിഞ്ഞെടുത്ത് നാരങ്ങയുടെ ഉള്ളിൽ ഉപ്പ് ചേർക്കുക. തുടർന്ന് ഇത് സിങ്ക് മുഴുലൻ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറോളം കുതിർത്ത ശേഷം കഴുകി വൃത്തിയാക്കുക. ഇത് സിങ്കിലെ രൂക്ഷ ഗന്ധം അകറ്റുന്നതിന് പുറമേ തിളക്കവും നൽകുന്നു. വൃത്തിയ്‌ക്കൊപ്പം മണവും നാരങ്ങ നൽകുന്നു.

അച്ചാറിടാനുപയോഗിക്കുന്ന വിനാഗിരിയും സിങ്ക് വൃത്തിയാക്കാൻ മിടുക്കനാണ്. ഒരു കപ്പ് വെള്ളത്തിൽ മൂന്ന് കപ്പ് വിനാഗിരി ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും നാരങ്ങാ നീരും ചേർക്കുക. ഈ മിശ്രിതം ഒഴിച്ച് സിങ്ക് വൃത്തിയാക്കണം. തിളക്കവും സുഗന്ധവും നൽകും.

ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങിന് മുകളിൽ ഉപ്പ് വിതറി വെയ്‌ക്കുന്നത് അടുക്കളയിലെ ദുർഗന്ധം അകറ്റാൻ സഹായിക്കും. ചെറുനാരങ്ങ തൊലി, ഓറഞ്ച് തൊലി, കറുവപ്പട്ട അല്ലെങ്കിൽ ഗ്രാമ്പൂ എന്നിവ കുറഞ്ഞത് 30 മിനിറ്റെങ്കിലും വെള്ളത്തിൽ തിളപ്പിച്ച് എയർ ഫ്രെഷനർ ഉണ്ടാക്കുക. ഇതിൽ നിന്നുമുണ്ടാകുന്ന നീരാവി അടുക്കളയിലെ എല്ലാ ഗന്ധങ്ങളെയും ആഗിരണം ചെയ്യുന്നു.

സിങ്കിനൊപ്പം സിങ്കിലേക്കുള്ള പൈപ്പുകളും വൃത്തിയായി പരിപാലിക്കേണ്ടത് അനിവാര്യമാണ്. അതിനായി രാത്രി കിടക്കും മുൻപ് സിങ്കിൽ അൽപ്പം ബ്ലീച്ചിംഗ് പൗഡർ ഇട്ട് അതിലേക്ക് ചൂടുവെള്ളം ഒഴിച്ചിടുക. അത് സിങ്കിൽ എന്തെങ്കിലും ബ്ലോക്ക് ഉണ്ടെങ്കിൽ മാറ്റാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ ഇത് വൃത്തിയാക്കേണ്ടതാണ്.

Tags: kitchen
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies