കോഴിക്കോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യ പിടിയിൽ. കോഴിക്കോട് നിന്നാണ് വിദ്യ പോലീസ് പിടിയിലായിരിക്കുന്നത്. പാലക്കാട് അഗളി പോലീസാണ് പ്രതിയെ പിടികൂടിയത്. വിദ്യയെ ഉടൻ പാലക്കാട്ടേക്ക് കൊണ്ടുവരും.
വിദ്യക്കായി മേപ്പയൂർ, വടകര മേഖലകളിൽ തിരിച്ചിൽ നടത്തി വരികയായിരുന്നു പോലീസ്. ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവിനെ പിടികൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ വിമർശനം ശക്തമായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിദ്യ ഒളിവിൽ പോകുകയായിരുന്നു.
ഒളിവിൽ പോയി 15 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് വിദ്യയെ അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസും കാസർകോട് നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പിടികൂടുന്നത്.
Comments