മർഫി ദേവസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ‘നല്ല നിലാവുള്ള രാത്രി’ റിലീസ് പ്രഖ്യാപിച്ചു. ജൂൺ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമ എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിലെ ‘താനാരോ തന്നാരോ’ എന്ന ഗാനം ഹിറ്റ് ലിസ്റ്റിൽ ഇതിനോടകം ഇടംപിടിച്ചിട്ടുണ്ട്. മാസ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘നല്ല നിലാവുള്ള രാത്രി. ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് ഓഡിയോഗ്രാഫി ചെയ്യുന്നത്. ശ്യം ധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
Comments