സോഷ്യൽ മീഡിയ വഴി തെറി പറഞ്ഞാൽ ഐടി ആക്ട് പ്രകാരം കേസെടുക്കാൻ പറ്റില്ല; വേണമെങ്കിൽ കോടതിയിൽ പൊക്കോളൂ: കേരളാ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോഷ്യൽ മീഡിയ വഴി തെറി പറഞ്ഞാൽ ഐടി ആക്ട് പ്രകാരം കേസെടുക്കാൻ പറ്റില്ല; വേണമെങ്കിൽ കോടതിയിൽ പൊക്കോളൂ: കേരളാ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 08:33 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞാൽ അശ്ലീല പദപ്രയോഗം നടത്തിയവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് കേരളാ പോലീസ്.  മാനനഷ്ടത്തിന് കോടതിയെ സമീപിക്കാമെന്നാണ് പോലീസിന്റെ നിലപാട്. പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതിന് യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത കേരളാ പോലീസ് തന്നെയാണ് സൈബറിടത്തിലെ സമാന കുറ്റകൃത്യത്തിന് കേസെടുക്കാൻ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ജനംടിവി പ്രോഗ്രാം ഹെഡ് അനിൽ നമ്പ്യാർ നൽകിയ പരാതിയിന്മേലാണ് കേരളാ പോലീസിന്റെ രേഖാമൂലമുള്ള മറുപടി. സഖാവ് എ.എ റഹീമോ, സഖാവ് പി.എം ആർഷോയോ ആയിരുന്നു ഇത്തരം പരാതി നൽകിയിരുന്നതെങ്കിൽ കെ പോലീസ് കേസെടുക്കും, പറയുന്നയാളെ പ്രതി ചേർക്കുമെന്നും അനിൽ നമ്പ്യാർ വിമർശിച്ചു.

ഇതുസംബന്ധിച്ച് അനിൽ നമ്പ്യാർ പങ്കുവച്ച കുറിപ്പിങ്ങനെ..

“സമൂഹ മാദ്ധ്യമങ്ങളിലൂടെ എന്നെയും വീട്ടുകാരെയും കേട്ടാലറക്കുന്ന ഭാഷയിൽ നിരന്തരം തെറി വിളിക്കുന്നവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് മെയ് 30ന് ഞാൻ എഡിജിപി (ലോ & ഓർഡർ), സിറ്റി പോലീസ് കമ്മീഷണർ, സൈബർ പോലീസ് എന്നിവർക്ക് ഇ-മെയിലായി പരാതി അയക്കുന്നു.

ജൂൺ 6ന് റീമൈൻ്റർ അയക്കുന്നു.

ജൂൺ 16ന് സിറ്റി പോലീസ് കമ്മീഷണറെ നേരിൽക്കണ്ട് പരാതി കൊടുക്കുന്നു.

എന്റെ മൊഴി പോലും രേഖപ്പെടുത്താതെ ജൂൺ 22ന്, (ഇന്ന്) സൈബർ പോലീസ് ക്രൈം സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ മറുപടി കിട്ടി ബോധിച്ചു. ഐടി ആക്ട് പ്രകാരം കേസെടുക്കാൻ പറ്റില്ല. മാനനഷ്ടത്തിന് കോടതിയെ സമീപിക്കണമത്രെ.

ഞാൻ സഖാവ് എ.എ റഹീമോ, സഖാവ് പി.എം ആർഷോയോ ആയിരുന്നെങ്കിൽ കെ പോലീസ് കേസെടുക്കും. പറയുന്നയാളെ പ്രതി ചേർക്കും. പാതിരാത്രി വീട്ടിൽക്കയറി അറസ്റ്റ് ചെയ്യും. K Police നീണാൾ വാഴ്ക.” ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പ്.

Tags: Kerala PoliceANIL NAMBIAR
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies