തന്നെ കുറിച്ച് സ്വയം ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയിട്ടുണ്ടെന്ന് നടി അപർണ ബാലമുരളി. ഓഡീഷന് പോകുമ്പോൾ നേരത്തെ ചെയ്ത സിനിമകൾ ഏതാണെന്ന് നോക്കാനാണ് ഇത്തരത്തിൽ ഗൂഗിളിൽ പരതുന്നതെന്ന് താരം പറയുന്നു. എന്നാൽ ചില നേരത്ത് തെറ്റായ വിവരങ്ങൾ ലഭിക്കാറുണ്ടെന്നും അപർണ പറഞ്ഞു.
‘എന്നെ കുറിച്ച് ഞാൻ തന്നെ ഗൂഗിൾ ചെയ്തിട്ടുണ്ട്. ഡീറ്റെയ്ൽസ് അയക്കേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഓഡിഷന് പോകുമ്പോൾ നേരത്തെ ഏതൊക്കെ വർക്ക് ചെയ്തിട്ടുണ്ട് എന്നോ നോക്കണമെങ്കിൽ വിക്കിപീഡിയയിൽ ഉണ്ടാകും. തെറ്റായ ഇൻഫർമേഷൻസ് കാണാറുണ്ട്’ -അപർണ പറഞ്ഞു.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ധൂമമാണ് അപർണ ബാലമുരളിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഫഹദ് ഫാസിലാണ് നായകൻ. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിൽ റോഷൻ മാത്യു, വിനീത്, ജോയ് മാത്യു, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.















