തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ ട്യൂഷൻ അദ്ധ്യാപികയ്ക്കൊപ്പം കണ്ടെത്തി. കൊച്ചിയിലെ ബസ് സ്റ്റാഡിൽ വെച്ചാണ് വിദ്യാർത്ഥിനിയെയും അദ്ധ്യാപികയെയും കണ്ടെത്തിയത്. ട്യൂഷൻ അദ്ധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം പെൺകുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു.
കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ മെഡിക്കൽ കോളേജ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ഇരുവരെയും കണ്ടെത്തിയത്. അദ്ധ്യാപികയായ 22 വയസ്സുകാരിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്താണ് അറസ്റ്റ് ചെയ്തത്. മുമ്പും ഈ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം നടത്തിയപ്പോഴും ഇതേ അദ്ധ്യാപികയ്ക്കൊപ്പം കണ്ടെത്തിയിരുന്നതായി പോലീസ് പറഞ്ഞു. അദ്ധ്യാപികയെ റിമാൻഡ് ചെയ്തു.
Comments